59ലക്ഷം രൂപയുടെ സ്വര്‍ണം മലാശയത്തില്‍ കടത്താന്‍ ശ്രമിച്ച മലപ്പുറം വേങ്ങര സ്വദേശി കരിപ്പൂരില്‍ പിടിയില്‍

59ലക്ഷം രൂപയുടെ സ്വര്‍ണം മലാശയത്തില്‍ കടത്താന്‍ ശ്രമിച്ച മലപ്പുറം വേങ്ങര സ്വദേശി കരിപ്പൂരില്‍ പിടിയില്‍

മലപ്പുറം: 59ലക്ഷം രൂപയുടെ സ്വര്‍ണം മലാശയത്തില്‍ കടത്താന്‍ ശ്രമിച്ച മലപ്പുറം വേങ്ങര സ്വദേശി കരിപ്പൂരില്‍ പിടിയില്‍. കസ്റ്റംസ് പരിശോധനയില്‍നിന്നും രക്ഷപ്പെട്ട യുവാവിനെ നാല് ക്യാപ്‌സൂള്‍ സ്വര്‍ണവുമായി പോലീസാണ് വിമാനത്തവളത്തിന് പുറത്തുവെച്ച് പിടികൂടിയത്.

ജിദ്ദയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി കസറ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി മലപ്പുറം വേങ്ങര സ്വദേശി ശംസുദ്ദീന്‍ (29) ആണ് പിടിയിലായത്. 1.059 കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണമാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.
വ്യാഴാഴ്ച്ച രാതി 7.30ന് ജിദ്ദയില്‍ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരില്‍ ഇറങ്ങിയത്.കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന് പുറത്തിറങ്ങിയ ഷംസുദ്ദീനെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ പക്ഷേ ഇയാള്‍ തന്റെ പക്കല്‍ സ്വര്‍ണ്ണമുണ്ടെന്ന കാര്യം നിഷേധിച്ചുകൊണ്ടിരുന്നു. തുടര്‍ന്ന് ഇയാളുടെ ലണ്മേജ് ബോക്‌സുകള്‍ ഓപ്പണ്‍ ചെയ്തു വിശദമായി പരിശോധിച്ചിട്ടും സ്വര്‍ണ്ണം കണ്ടെത്താനായില്ല. തുടര്‍ന്ന് ഇയാളെ വിശദമായ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. എക്‌സറെ പരിശോധനയിലാണ് വയറിനകത്ത് നാലു കാപ്‌സ്യൂളുകള്‍ ദൃശ്യമായത്.

സ്വര്‍ണ്ണകടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കും.
കാലിക്കറ്റ് എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് ഈ വര്‍ഷം പിടികൂടുന്ന രംണ്ടാമത്തെ കേസാണിത്.

Sharing is caring!