മലപ്പുറത്ത് ബസും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മലപ്പുറത്ത് ബസും, ബൈക്കും കൂട്ടിയിടിച്ച്  യുവാവ് മരിച്ചു

മലപ്പുറം: ബസ്സും, ബൈക്കും കൂട്ടിയിടിച്ച് മലപ്പുറത്തെ യുവാവ് മരിച്ചു. പെരുമണ്ണ സ്വദേശി ചെരിച്ചി സഹീര്‍(32) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറരയോടെ കരിങ്കപ്പാറ നാല്‍ക്കവലയില്‍ വച്ചാണ് അപകടം. നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പിതാവ് : അബ്ദുല്‍ കരീം. മാതാവ് : ഖൈറുന്നിസ. ഭാര്യ: നുഹ. മകന്‍ : ആദം അഹ്യാന്‍.

തേനീച്ചക്കൂത്തേറ്റ മധ്യവയസ്കനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ മധ്യവയസ്കനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.പി എച്ച് റോഡ് ഹിദായ നഗറിലെ പുളിക്കലകത്ത് അബ്ദുറഹ്മാൻകുട്ടി (58) ക്കാണ് ദേഹമാസകലം കുത്തേറ്റത്.
വീട്ടൽ നിന്നും ഇറങ്ങി റോഡിലൂടെ നടന്നു വരുമ്പോഴാണ് ഇദ്ദേഹത്തെ വലിയ തേനീച്ചകൾ കൂട്ടത്തോടെ ആക്രമിച്ചത്. ശരീരം ആസകലം തേനീച്ച കൊണ്ട് പൊതിഞ്ഞ് പ്രാണരക്ഷാർത്ഥം ഓടുകയായിരുന്നു അബ്ദുറഹ്മാൻകുട്ടി. സംഭവം ശ്രദ്ധയിൽപെട്ട ഡിവിഷൻ കൗൺസിലർ എച്ച് സൈതലവി ക്കോയ ഇയാളെ വാഹനത്തിൽ കയറ്റി പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പരുക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് വർഷം മുൻപ് തേനീച്ചകളുടെ ആക്രമണത്തിൽ പരപ്പനങ്ങാടിയിൽ മുന്ന് പേർ മരിച്ചിരുന്നു.

Sharing is caring!