മലപ്പുറത്ത് 16 കാരിയെ ഗര്‍ഭിണിയാക്കി 18 കാരിക്കൊപ്പം ഒളിച്ചോടിയ 20കാരന് ജാമ്യമില്ല

മലപ്പുറത്ത് 16 കാരിയെ ഗര്‍ഭിണിയാക്കി 18 കാരിക്കൊപ്പം ഒളിച്ചോടിയ 20കാരന് ജാമ്യമില്ല

മലപ്പുറം: ബന്ധുവായ പതിനാറുകാരിയെ ഗര്‍ഭിണിയാക്കി കാമുകിയായ പതിനെട്ടുകാരിക്കൊപ്പം ഒളിച്ചോടിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. മാറഞ്ചേരി പരിച്ചകം ചീരമ്പത്തേല്‍ വിനയന്‍ (20)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് നസീറ തള്ളിയത്. 16കാരിയെ പ്രലോഭിപ്പിച്ച് പ്രതി 2022 മെയ് ഒന്നിനും 2022 ആഗസ്റ്റ് 16നും ലൈംഗിക പീഡനത്തിന് വിധേയയാക്കിയിരുന്നു. കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ പ്രതി മുങ്ങി. പെരുമ്പടപ്പ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ അഞ്ഞൂര് ചെറുവത്തോണിയിലെ വീട്ടില്‍ നിന്നും യുവാവ് പിടിയിലായി. പിടിയിലാകുന്ന സമയം യുവാവിനൊപ്പം 18 കാരിയുണ്ടായിരുന്നു. അന്വേഷണത്തില്‍ പുറങ്ങ് ആവണിത്തറയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയാണിതെന്ന് മനസ്സിലായി. 18കാരിയെ പൊന്നാനി സ്റ്റേഷനിലും പ്രതിയായ 20കാരനെ കോടതിയിലും ഹാജരാക്കി. പെരുമ്പടപ്പ് പൊലീസ് ഇന്‍സ്പെക്ടര്‍ പി എം പ്രമോദാണ് കേസന്വേഷിക്കുന്നത്.

Sharing is caring!