മലപ്പുറം ആനപ്പടിയില്‍ മിനി ഗുഡ്സ് ഇടിച്ച് 10കാരന് ദാരുണാന്ത്യം

മലപ്പുറം: പൊന്നാനി ആനപ്പടിയില്‍ ഇന്സുലേറ്റര് ലോറിക്ക് പുറകില്‍ മിനി ഗുഡ്സ് വണ്ടി ഇടിച്ച് പത്തുവയസ്സുകാരന് ദാരുണാന്ത്യം. കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന ഗുഡ്സ് വണ്ടിയാണ് ഇടിച്ചത്. പരിക്കേറ്റ 8 പേരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ദേശീയപാതയില്‍ പൊന്നാനി ആനപ്പടി പെട്രോള്‍ പമ്പിന് മുന്‍വശത്തെ ഹമ്പിനടുത്തു വച്ച് രാവിലെ 6.30തോടെയായിരുന്നു അപകടം. അപകടത്തില്‍ പത്തുവയസ്സുകാരനായ സുമിത്ത് സൂരജ് പാണ്ഡെ മരിച്ചു. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിവരുന്ന കര്‍ണാടക സ്വദേശികളായ 9 അംഗ സംഘം സഞ്ചരിച്ചിരുന്ന മിനി ഗുഡ്സ് വണ്ടി കൊച്ചിയില്‍ നിന്നും മത്സ്യം ഇറക്കി വരികയായിരുന്ന ഇന്സുലേറ്റര് ലോറിക്ക് പുറകില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പെട്രോള്‍ പമ്പിന് മുന്‍വശത്തെ ഹമ്പിനടുത്തുവച്ച് ഇന്സുലേറ്റര് ലോറി ബ്രേക്ക് ചവിട്ടി മുന്നോട്ടെടുത്തപ്പോഴാണ് പുറകില്‍ മിനി ഗുഡ്സ് വണ്ടി ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വണ്ടിയുടെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ഇതിനുള്ളില്‍ അകപ്പെട്ട തീര്‍ത്ഥാടകരെ പൊന്നാനി ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് പുറത്തെടുത്തത്. കര്‍ണാടക ദര്‍വാട് ഹൂബ്ലി സ്വദേശികളായ നിഖില്‍ പാണ്ഡേ, സൂരജ് പാണ്ഡേ, വിശ്വനാഥ് , ശുത്ഘഘട്ടി, ആകാശ് ചന്ദര്‍ ഗി, എല്ലപ്പ അക്കി, ഗുളേഷ് കുജാര്‍ എന്നിവരെ പരിക്കുകളോടെ പൊന്നാനി താലൂക്കാശുപത്രിയിലും പിന്നീട് എടപ്പാളിലെ സ്വാകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു
RECENT NEWS

സ്വർണമാല നഷ്ടപ്പെട്ട് കരഞ്ഞിരുന്ന പെൺകുട്ടി മാല വാങ്ങി നൽകി മന്ത്രി; ഫേസ്ബുക്കിൽ അനുഭവം പങ്കിട്ട് പിതാവ്
തിരുവനന്തപുരം: സ്വർണമാല നഷ്ടപ്പെട്ട് കരഞ്ഞുതളർന്ന തന്റെ മകൾക്ക് മന്ത്രി അബ്ദുറഹ്മാൻ പുതിയ സ്വർണമാല വാങ്ങി നൽകിയെന്ന പിതാവിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. വിമൽ കുമാർ പിരപ്പൻകോട് എന്ന വ്യക്തിയാണ് ഫേസ്ബുക്കിൽ തന്റെ അനുഭവം വിവരിച്ചത്. [...]