ഭാരതപ്പുഴയിൽ മണൽ കടത്തിനെതിരെ പോലീസിന്റെ മിന്നൽ പരിശോധന

ഭാരതപ്പുഴയിൽ മണൽ കടത്തിനെതിരെ പോലീസിന്റെ മിന്നൽ പരിശോധന

തിരൂർ: തൃപ്രങ്ങോട് പഞ്ചായത്തിലെ ഭാരതപ്പുഴയുടെ തീരങ്ങളിൽ തിരൂർ പോലീസിന്റെ മിന്നൽ പരിശോധനയിൽ ആറു മണൽ കടത്തു വഞ്ചികളും മുപ്പതോളം ലോഡ് മണലും പിടിച്ചെടുത്തു. വഞ്ചികൾ ജെസിബി ഉപയോഗിച്ച് നശിപ്പിക്കുകയും മണൽ പുഴയിലേക്ക് തിരികെ നിക്ഷേപിക്കുകയും ചെയ്തു. മണൽ കടത്തു തടയുന്നതിന് തിരൂർ സി.ഐ ജിജോ എം.ജെ യുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. പെരുന്തല്ലൂർ, മൂച്ചിക്കൽ ഭാഗങ്ങളിലെ അനധികൃത കടവുകളിലാണ് പരിശോധന നടന്നത്. പോലീസിനെ കണ്ട് പുഴയിൽ താഴ്ത്തിയ മണൽ വഞ്ചികൾ സാഹസികമായാണ് പോലീസ് തിരിച്ചെടുത്തത്. എസ്. ഐ മാരായ സജേഷ് സി ജോസ്, വിപിൻ സീനിയർ സി.പി.ഒ മാരായ ജിനേഷ് , ഷിജിത്ത്, രാജേഷ് സിപിഒ മാരായ അരുൺ, ധനേഷ് കുമാർ, ദിൽജിത്ത് റാപ്പിഡ് ആൻഡ് റെസ്ക്യൂ ഫോഴ്സ് സേനാംഗങ്ങൾ എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

Sharing is caring!