മലപ്പുറത്തെ പ്രവാസി യുവാവിനെ തട്ടിക്കൊണ്ട് പോയി കെട്ടിയിട്ട് ലഹരി നല്‍കി ക്രൂരമായി തല്ലിച്ചതച്ചു.

മലപ്പുറത്തെ പ്രവാസി യുവാവിനെ തട്ടിക്കൊണ്ട് പോയി കെട്ടിയിട്ട് ലഹരി നല്‍കി ക്രൂരമായി തല്ലിച്ചതച്ചു.

മലപ്പുറം: മലപ്പുറത്തെ പ്രവാസിയായ യുവാവിനെ തട്ടിക്കൊണ്ട് പോയി കെട്ടിയിട്ട് ലഹരി നല്‍കി ക്രൂരമായി തല്ലിച്ചതച്ചതായി പരാതി.പണവും യുഎഇ ഐഡി അടക്കമുള്ള രേഖകളും മൊബൈലും കവര്‍ന്ന സംഘം പൂര്‍ണ്ണ നഗ്‌നനാക്കി വീഡിയോ ചിത്രീകരിച്ച ശേഷം വിവസ്ത്രനാക്കി ഉപേക്ഷിച്ചെന്നാണ് പരാതി.കോലളമ്പ് സ്വദേശിയായ പണ്ടാരത്തില്‍ റഹ്മത്തിന്റെ മകന്‍ 23 വയസുള്ള ഫര്‍ഹല്‍ അസീസിനെയാണ് വീട്ടില്‍ നിന്ന് തട്ടി കൊണ്ട് പോയി ലഹരി നല്‍കി വിവസ്ത്രനാക്കി ഒരു രാവും പകലും ക്രൂരമായി മര്‍ദ്ധനത്തിന് ഇരയാക്കിയത്.രാത്രി കോലളമ്പിലെ വയലില്‍ നേരം പുലരുവോളം മര്‍ദ്ധിച്ച ശേഷം കാളാച്ചാലിലെ സുഹൃത്തിന്റെ വീട്ടില്‍ അടച്ചിട്ട മുറിയില്‍ വെച്ചും മര്‍ദ്ധനം തുടര്‍ന്നു.ഇതിനിടെ മൊബൈലും കയ്യിലുള്ള പണവും രേഖകളും കവര്‍ന്ന സംഘം പൂര്‍ണ്ണ നഗ്‌നനാക്കി വീഡിയോ ചിത്രീകരിക്കുകയും പിന്നീട് മറ്റൊരുസുഹൃത്തിന്റെ വീട്ടില്‍ ഉപേക്ഷിക്കുകയുമായിരുന്നു വിദേശത്ത് നിന്ന് ലീവീന് വന്ന ഫര്‍ഹല്‍ അസീസിനെ ഡിസംബര്‍ 24ന് വൈകിയിട്ട് 7 മണിയോടെയാണ് സുഹൃത്തുക്കളായ രണ്ട് പേര്‍ ചേര്‍ന്ന് ബൈക്കിലെത്തി കൂട്ടി കൊണ്ടു പോയത്.പിന്നീട് പിറ്റെ ദിവസം വൈകിയിട്ട് രാത്രി 10 മണിയോടെ ശരീരം മുഴുവന്‍ പരിക്കുകളോടെ എണീറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ ചങ്ങരംകുളം കോലിക്കരയില്‍ ഇവര്‍ താമസിച്ച് വരുന്ന വാടക വീട്ടില്‍ ബൈക്കിലെത്തിയ സംഘം ഉപേക്ഷിക്കുകയായിരുന്നു.സംഘത്തിന്റെ ഭീഷണി ഭയന്ന് ബൈക്കില്‍ നിന്ന് വീണതാണെന്നാണ് ആദ്യം യുവാവ് വീട്ടുകാരോട് പറഞ്ഞിരുന്നത്.തുടര്‍ന്ന് ബന്ധുക്കള്‍ ചേര്‍ന്ന് കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു.എന്നാല്‍ തിരിച്ച്
വീട്ടിലെത്തിച്ച യുവാവിന്റെ ശരീരം മുഴുവന്‍ അടിയേറ്റ പാടുകള്‍ ശ്രദ്ധയില്‍ പെടുകയും എണീറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥ വരികയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.
ശരീരമാസകലം ക്ഷതമേറ്റ യുവാവിന്റെ കയ്യില്‍ മൂന്ന് സ്ഥലങ്ങളില്‍ എല്ലിന് പൊട്ടലുണ്ട്.ശരീരത്തിന്റെ പല സ്ഥലത്തും ബ്‌ളൈഡ് ഉപയോഗിച്ച് മുറിവേല്‍പിച്ചിട്ടുമുണ്ട്.സംഭവം പുറത്ത് പറഞ്ഞാല്‍ നഗ്‌നവീഡിയോ പുറത്ത് വിടുമെന്നും ജീവിക്കാന്‍ സമ്മതിക്കില്ലെന്നും സംഘം ഭീഷണിപ്പെടുത്തിയതായി യുവാവ് പറയുന്നു.സംഘത്തില്‍ പെട്ട യുവാവാവിന്റെ സഹോദരിയുമായി പ്രണയത്തിലായിരുന്ന ഫര്‍ഹല്‍ അസീസിനെ ഈ വിഷയത്തെ കുറിച്ച് സംസാരിക്കാനാണെന്ന് പറഞ്ഞാണ് സംഘം കൂട്ടി കൊണ്ട് പോയത്.പിന്നീട് 20 ഓളം വരുന്ന സംഘം എത്തി ക്രൂരമായ മര്‍ദ്ധനം തുടങ്ങി.ലഹരി ഉപയോഗിച്ചിരുന്ന സംഘം വീര്യം കൂടിയ എംഡിഎംഎ എന്ന ലഹരി പഥാര്‍ത്ഥം തന്റെ മൂക്കിലേക്ക് വലിപ്പിച്ചാണ് കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ധിച്ചതെന്നും യുവാവ് പറഞ്ഞു.സംഭവത്തില്‍ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Sharing is caring!