കാറിന്റെ സീറ്റിനടിയില്‍ രഹസ്യ അറ. ഒളിപ്പിച്ച് കടത്താന്‍ശ്രമിച്ചത് 4.6കോടിയുടെ കള്ളപ്പണം. രണ്ടുപേര്‍ പിടിയില്‍

കാറിന്റെ സീറ്റിനടിയില്‍ രഹസ്യ അറ. ഒളിപ്പിച്ച് കടത്താന്‍ശ്രമിച്ചത്  4.6കോടിയുടെ കള്ളപ്പണം. രണ്ടുപേര്‍ പിടിയില്‍

കാറിന്റെ സീറ്റിനടിയില്‍ രഹസ്യ അറയുണ്ടാക്കി ഇതില്‍ ഒളിപ്പിച്ച് കടത്താന്‍ശ്രമിച്ചത് 4.6കോടിയുടെ കള്ളപ്പണം. മലപ്പുറം അങ്ങാടിപ്പുറത്തു രണ്ടുപേര്‍ അറസ്റ്റിീല്‍. രഹസ്യ വിവരത്തെ തുടര്‍ന്നു പെരിന്തല്‍മണ്ണ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് കെ എ 05-എം ഡബ്ല്യൂ 9386 നമ്പര്‍ കാറില്‍ വാഹനത്തിന്റെ മുന്‍ സീറ്റുകള്‍ക്കു അടിയില്‍ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന അനധികൃത കുഴല്‍പണം പെരിന്തല്‍മണ്ണ പോലീസ് പിടിച്ചെടുത്തത്.

വാഹനം ഓടിച്ചിരുന്ന താമരശേരി ചുണ്ടയില്‍ ഫിദ ഫഹദ് (27),കൂടെ ഉണ്ടായിരുന്ന താമരശേരി പാനംബ്രവീട്ടില്‍ അഹമ്മദ് അനീസ്(26) എന്നിവരെ പെരിന്തല്‍മണ്ണ എസ് ഐ അറസ്റ്റ് ചെയ്തു. വഹനാപരിശോധനയില്‍ നേരത്തെ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് വിശദമായി പോലീസ് പരിശോധിച്ചത്. ആദ്യഘട്ടത്തില്‍ ഒന്നും കണ്ടെത്താനും സാധിച്ചില്ല. സീറ്റുകള്‍ക്കുള്ളിലും ഡിക്കിയിലും ഉള്‍പ്പെടെ പോലീസ് പരിശോധന നടത്തിയെങ്കിലും വിദഗ്ധമായി നിര്‍മിച്ച രഹസ്യഅറ അവസാനമാണ് കണ്ടെത്തിയത്. മുന്‍വശത്ത് ഇരിക്കുന്ന സീറ്റ് ഇളക്കി മാറ്റിയാല്‍ പോലും രഹസ്യഅറ കണ്ടെത്താന്‍ കഴിയാത്ത വിധത്തിലായിരുന്നു. ഇതിന് മീതെ മാറ്റകൊണ്ടു വിരിക്കുകയും ചെയ്തിരുന്നു. അഞ്ഞൂറ് രൂപയുടെ കെട്ടുകളായാണ് ഒളിപ്പിച്ചിരുന്നത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

 ഇരുവരും കാരിയര്‍മാരാണെന്നാണ് സംശയിക്കുന്നത്. പണം എത്തിക്കാന്‍പോയിരുന്ന വ്യക്തിയുടേയും പണം നല്‍കിയ വ്യക്തിയുടേയും ഉള്‍പ്പെടെവിവരങ്ങള്‍ ഇവരില്‍നിന്നും പോലീസ് ശേഖരിച്ചിട്ടുണ്ട്. തുടര്‍നടപടികള്‍ വേഗത്തിലുണ്ടാകുമെന്ന് പോലീസ് പറഞ്ഞു. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ നേതൃത്വത്തില്‍ മലപ്പുറം പൊലീസ് ഏകദേശം 50 കോടി രൂപയോളം കുഴല്‍പണം കുറഞ്ഞ കാലയളവിനുള്ളില്‍ പിടികൂടിയത്.

Sharing is caring!