ഊട്ടിയില്‍ വാഹനാപകടത്തില്‍ മലപ്പുറത്തെ ഒമ്പതാംക്ലാസുകാരി മരിച്ചു

ഊട്ടിയില്‍  വാഹനാപകടത്തില്‍ മലപ്പുറത്തെ  ഒമ്പതാംക്ലാസുകാരി  മരിച്ചു

മലപ്പുറം: ഊട്ടിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിനിയായ ഒമ്പതാംക്ലാസുകാരി മരിച്ചു. എടവണ്ണ ഒതായി സ്വദേശിനി ഹാദി നൗറിനാണ് മരണപ്പെട്ടത്. കുടുംബത്തിനൊപ്പം കാറില്‍ യാത്ര ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്. വ്യാഴാഴ്ച ഊട്ടിയില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് ഹാദി നൗറിന് ഗുരുതര പരിക്കേറ്റത്. തുടര്‍ന്ന്
കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞ് വരുന്നതിനിടെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഒതായി കിഴക്കേതല കാഞ്ഞിരാല ഷബീര്‍ തസ്നി ദമ്പതികളുടെ മൂത്ത മകളാണ് ഹാദി നൗറിന്‍. എടവണ്ണ ഇസ്ലാഹിയ ഓറിയന്റല്‍ ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പടെയുള്ള തുടര്‍ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുവരും. അപകട സമയത്ത് കാറില്‍ ഉണ്ടായിരുന്ന മറ്റു കുടുംബാംഗങ്ങള്‍ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.

Sharing is caring!