തൂതപ്പുഴയില്‍ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

തൂതപ്പുഴയില്‍ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

വളാഞ്ചേരി: തൂതപ്പുഴയില്‍ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ഇരിമ്പിളിയം കൊട്ടപ്പുഞ്ചയില്‍ നൗഫലിന്റെ മകന്‍ മുഹമ്മദ് നഹാന്‍ (13) ആണ് മരണപ്പെട്ടത്. ഫുട്‌ബോള്‍ കളിക്കു ശേഷം ഇന്നലെ ഉച്ചയ്ക്ക് ഇരിമ്പിളിയം തേക്കുത്ത് കടവില്‍ കൂട്ടുകാരുമൊന്നിച്ച് കുളിക്കുന്നതിനിടയില്‍ നഹാന്‍ വെള്ളത്തില്‍ മുങ്ങിപ്പോകുകയായിരുന്നു. കുട്ടികളുടെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ നഹാനെ പുറത്തെടുത്ത് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വളാഞ്ചേരി പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇരിമ്പിളിയം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. പൂക്കാട്ടിരി സഫ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് നഹാന്‍. മാതാവ്: നസീഹ. സഹോദരങ്ങള്‍: മുഹമ്മദ് നസ്വാന്‍, നൈസിം ആദം.

Sharing is caring!