നായ കുറുകെ ചാടി: തുടര്‍ന്ന് ബൈക്ക്അപകടത്തില്‍ യുവാവ് മരിച്ചു

നായ കുറുകെ ചാടി: തുടര്‍ന്ന് ബൈക്ക്അപകടത്തില്‍ യുവാവ് മരിച്ചു

മലപ്പുറം: മലപ്പുറം മീനാര്‍ക്കുഴിയില്‍ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക്അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു മുല്ലപ്പള്ളി താഴത്തേതില്‍ അബ്ദുപ്പയുടെ മകന്‍ മുഹമ്മദ് ഫായിസ് ( 24 ) സാണ് മരിച്ചത്. കഴിഞ്ഞ ദിവസം ബൈക്കില്‍ യാത്രചെയ്യുമ്പോള്‍ മലപ്പുറത്ത് വെച്ച് നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് അപകടത്തില്‍ പെടുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെ ഇന്നലെ ഉച്ചയോടെ മരണപ്പെട്ടു. മാതാവ്: ഹഫ്‌സ സഹോദരങ്ങള്‍: സബീബ, സഈദ, സഫ്വാന്‍, സഹ് ലയി.
അതേ സമയം എടരിക്കോട്ട് ഓട്ടോയും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് ഏഴ് വയസ്സുകാരനും മരണപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്ക്. ദേശീയപാത 66 ല്‍ എടരിക്കോട് പാലത്തിന് സമീപം ഇന്ന് ഉച്ചക്കാണ് അപകടം നടന്നത്. ഏഴ് വയസുകാരനായ സയിദ് മുഹമദ് ഷംവീന്‍ ആണ് അപകടത്തില്‍ മരണപ്പെട്ടത്. നാട്ടുകാര്‍ കോട്ടക്കലിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ ഷംവീനും മാതാപിതാക്കളും സഹോദരനും സഞ്ചരിച്ച പ്രൈവറ്റ് ഓട്ടോയില്‍ എതിരെ വന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയില്‍ ഓട്ടോറിക്ഷ തകര്‍ന്നു. പിതാവ് കാടാമ്പുഴ സ്വദേശി വലിയ പീടിയേക്കല്‍ സയ്യിദ് സലാഹുദ്ദീന്‍ തങ്ങള്‍, ഭാര്യ സയ്യിദ ബീവി, മകന്‍ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. മൃതദേഹം കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍. കോട്ടക്കല്‍ പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു

Sharing is caring!