മലപ്പുറം പന്താവൂരില്‍ സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

മലപ്പുറം പന്താവൂരില്‍ സ്വകാര്യ ബസ്സിടിച്ച്  ബൈക്ക് യാത്രക്കാരന്‍  മരിച്ചു

മലപ്പറം: മലപ്പുറം പന്താവൂര്‍ പാലത്തിന് സമീപം സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.പൂക്കരത്തറ വൈദ്യര്‍മൂല സ്വദേശി പന്തായില്‍ ബാബുക്ക എന്ന അബ്ദുല്‍ കരീം (57)മാണ് മരിച്ചത്.വെള്ളിയാഴ്ച വൈകിയിട്ട് ആറുമണിയോടെ തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ പന്താവൂര്‍ പാലത്തിനടുത്ത് വി.വി.കെ ഓഡിറ്റോറിയത്തിന് മുന്നിലാണ് അപകടം നടന്നത്.ചങ്ങരംകുളം
ഭാഗത്തേക്ക് വന്നിരുന്ന ബൈക്കില്‍ തൃശ്ശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയിരുന്ന സ്വകാര്യ ബസ്സ് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ ബസിനുള്ളില്‍ കുടുങ്ങിയ അബ്ദുല്‍ കരീമിനെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെടുത്ത് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

Sharing is caring!