മലപ്പുറത്തെ പോപ്പുലര്‍ ഫ്രണ്ട് മുന്‍ ഭാരവാഹികളുടെ വീടുകളില്‍ എന്‍.ഐ.എ റെയ്ഡ്

മലപ്പുറത്തെ  പോപ്പുലര്‍ ഫ്രണ്ട് മുന്‍ ഭാരവാഹികളുടെ വീടുകളില്‍ എന്‍.ഐ.എ  റെയ്ഡ്

മലപ്പുറം: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ ഭാരവാഹികളുടെ വീടുകളില്‍ എന്‍.ഐ.എ റെയ്ഡ്. മലപ്പുറം ജില്ലയില്‍ ഏഴിടങ്ങളിലാണ് റെയ്ഡ് നടന്നത്. പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാനായിരുന്ന ഒ.എം.എ സലാമിന്റെ സഹോദരന്‍ ഒ.എം.എ ജബ്ബാറിന്റെ മഞ്ചേരി പട്ടര്‍കുളത്തെ വീട്ടിലും ദേശീയ ട്രൈനര്‍ ആയിരുന്ന ഇബ്രാഹിമിന്റെ പുത്തനത്താണിയിലെ വീട്ടിലും റെയ്ഡ് നടന്നു.
മുന്‍ സംസ്ഥാന ചെയര്‍മാനായിരുന്ന പി. അബ്ദുല്‍ ഹമീദിന്റെ കോട്ടക്കല്‍ ഇന്ത്യനൂരിലെ വസതി, കോട്ടക്കല്‍ ചെറുകാവ് റഫീഖ്, കൊണ്ടോട്ടിയിലെ മുജീബ് റഹ്മാന്റെ വീട് എന്നിവടങ്ങളിലും എന്‍ഐഎ റെയ്ഡ് നടത്തി.
സമാനമായ രീതിയില്‍ സംസ്ഥാനത്തെ വിവിധ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും റെയ്ഡ് ഇന്നലെ റെയ്ഡ് നടന്നു.

Sharing is caring!