മലപ്പുറത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

മലപ്പുറത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട്  യുവാക്കള്‍ മരിച്ചു

മലപ്പുറം: മലപ്പുറം പുത്തനത്താണി രണ്ടാലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം. തുറക്കല്‍ ചെങ്ങണക്കാട്ടില്‍ സല്‍മാന്‍ ഫാരിസ് എന്ന മുത്തു (32), കന്മനം തൂവക്കാട് കൊടുവട്ടത്ത് കുണ്ടില്‍ വീട്ടില്‍ മുബരിസ് (25) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് അപകടം.രണ്ടാലിലെ റോഡിന്റെ ഇരു ഭാഗങ്ങളില്‍ നിന്ന് എത്തിയ രണ്ട് ബൈക്കുകളും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. തുടര്‍ന്ന് ശബ്ദം കേട്ട് പ്രദേശവാസികള്‍ ഓടിയെത്തി ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി രണ്ടുപേരെയും കോട്ടക്കലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.രണ്ടുപേരും അപകടത്തെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. വീഴ്ചയില്‍ ശരീരത്തിലുണ്ടായ ഗുരുതര പരിക്കാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. മരണപ്പെട്ട രണ്ടുപേരുടെയും മൃതദേഹങ്ങള്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നിന്ന് പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
അപകടസമയം ബൈക്കില്‍ സഞ്ചരിച്ചിരുന്ന രാമന്‍കുട്ടി എന്ന ഒരാള്‍ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. എന്നാല്‍ എങ്ങനെയാണ് അപകടങ്ങള്‍ ഉണ്ടായത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചിരിക്കുകയാണ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്

Sharing is caring!