കൈക്കൂലി പണവുമായി തിരൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ അറ്റന്‍ഡര്‍ കയ്യോടെ വിജിലന്‍സ് പിടിയില്‍

കൈക്കൂലി പണവുമായി തിരൂര്‍ സബ് രജിസ്ട്രാര്‍  ഓഫീസില്‍ അറ്റന്‍ഡര്‍  കയ്യോടെ വിജിലന്‍സ് പിടിയില്‍

മലപ്പുറം: കൈക്കൂലി പണവുമായി തിരൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെ അറ്റന്‍ഡര്‍ കയ്യോടെ വിജിലന്‍സ് പിടിയില്‍.തിരൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന.ഓഫീസ് അറ്റന്‍ഡറില്‍ നിന്ന് 1000 രൂപ കൈക്കൂലിപ്പണം പിടികൂടി. കുടുങ്ങിയത് അടുത്ത മേയില്‍ വിരമിക്കാനിരിക്കുന്ന ജീവനക്കാരന്‍. ചെറിയമുണ്ടം വാണിയന്നൂര്‍ സ്വദേശി ഗിരീഷ്‌കുമാറിന്റെ പരാതി പ്രകാരമാണ് മലപ്പുറം വിജിലന്‍സ് ഡിവൈ.എസ്.പി ഫിറോസ് എം ഷഫീക്കിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിരൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെത്തിയത്. പരാതിക്കാരന്‍ വിജിലന്‍സ് നല്‍കിയ 1000 രൂപ കൈമാറിയതിന് പിന്നാലെ വിജിലന്‍സ് സംഘം ഓഫീസ് അസിസ്റ്റന്റ് കോഴിക്കോട് മേപ്പയൂര്‍ സ്വദേശി ബാബു രാജിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഭൂമിയുടെ ആധാരത്തിന്റെ സര്‍ട്ടിഫൈഡ് കോപ്പി ക്കാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഒരു മാസം മുമ്പ് ഓണ്‍ലൈനാ യാ ണ് ഗിരീഷ് അപേക്ഷ സമര്‍പ്പിച്ചത്. വിജിലന്‍സ് സി.ഐമാരായ ജ്യോതീന്ദ്രകുമാര്‍,വിനോദ്, ജിം സ്റ്റല്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്.

Sharing is caring!