മലപ്പുറം ഇളയൂരില്‍ ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ഥിക്ക് ദാരുണന്ത്യം

മലപ്പുറം: മലപ്പുറം ഇളയൂരില്‍ ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ഥിക്ക് ദാരുണന്ത്യം. വടക്കേപ്പുറത്ത് മുക്കണ്ണന് ഷാഫിയുടെ മകന് റിദുവാനുല്‍ കരീം (10) ആണ് മരിച്ചത്. മദ്രസ പഠനം കഴിഞ്ഞു പിതാവിന്റെ സഹോദരന്റെ ഓട്ടോയില്‍ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വീഴ്ചയിലേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമായതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ് മോര്‍ട്ടം ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്കി. സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി.തിരൂരില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് പുറത്തേക്ക് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലപ്പുറം പുറത്തൂര്‍ സ്വദേശിനിയായ ഇരുപതുകാരിയാണ് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് പുറത്തേക്ക് ചാടിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ എന്‍ഒസി പടി പള്ളിക്ക് സമീപമാണ് സംഭവം.പുറത്തൂരില്‍ നിന്ന് തിരൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ നിന്നാണ് യുവതി പുറത്തേക്ക് ചാടിയത്. ഡ്രൈവറുടെ സീറ്റിന് എതിര്‍വശത്ത് ഇരുന്ന യുവതി പൊടുന്നനെ എഴുന്നേറ്റ് വാതിലിന് അടുത്തെത്തി പുറത്തേക്ക് ചാടുകയായിരുന്നു. ബസിന് വേഗത ഇല്ലാതിരുന്നതും വീണത് മണലിലേക്കും ആയതിനാലുമാണ് ഗുരുതര പരിക്കേല്‍ക്കാതിരുന്നത്.
RECENT NEWS

നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു
പെരിന്തൽമണ്ണ: നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു. ലാപ്ടോപിന് നല്കിയ 21,000 രൂപ മുദ്ര ഫൗണ്ടേഷന് തിരികെ നല്‍കിയതോടെയാണ് പരാതി പിന്‍വലിച്ചത്. കഴിഞ്ഞ ദിവസമാണ് ലാപ്ടോപ്പ് വാങ്ങാനെന്ന പറഞ്ഞ് 21,000 രൂപ നജീബ് [...]