കുപ്രസിദ്ധ മോഷ്ടാവ് വീരപ്പന്‍ റഹീമിന്റെ കൂട്ടാളി പിടിയില്‍. സോഡാ ബാബു പിടിയിലായത് 15 വര്‍ഷം മുമ്പ് നടന്ന മോഷണ കേസുമായി ബന്ധപ്പെട്ട്

കുപ്രസിദ്ധ മോഷ്ടാവ് വീരപ്പന്‍ റഹീമിന്റെ കൂട്ടാളി പിടിയില്‍. സോഡാ ബാബു പിടിയിലായത് 15 വര്‍ഷം മുമ്പ് നടന്ന മോഷണ കേസുമായി ബന്ധപ്പെട്ട്

മലപ്പുറം: കുപ്രസിദ്ധ മോഷ്ടാവ് വീരപ്പന്‍ റഹീമിന്റെ കൂട്ടാളി പിടിയില്‍. നിരവധി വാഹനമോഷണ കേസുകളിലെ പ്രതിയായ സോഡാ ബാബു എന്ന് വിളിക്കുന്ന സജിത്ത് ബാബൃ(45)വിനെ തിരൂര്‍ പോലീസാണ് പിടികൂടിയത്. കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയില്‍ കോലു പാലത്തെ താമസസ്ഥലത്തിനു സമീപത്തു നിന്നാണ് ഇയാളെ പിടികൂടിയത്. മലപ്പുറം കോഴിക്കോട് ജില്ലകളിലും കര്‍ണാടകയിലും നിരവധി കേസുകളില്‍ ഉള്‍പ്പെട്ട ഇയാള്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു.. 15 വര്‍ഷം മുമ്പ് നടന്ന മോഷണ കേസുമായി ബന്ധപ്പെട്ടാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ കൂട്ടാളിയായ മറ്റൊരു പ്രതിയെ ദിവസങ്ങള്‍ക്കു മുന്‍പാണ് പോലീസ് പിടികൂടിയത്. എസ്.ഐ മാരായ ജിഷില്‍.വി, സജേഷ്.സി.ജോസ് , സി.പി.ഒ മാരായ അക്ബര്‍, ദില്‍ജിത്ത് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Sharing is caring!