മലപ്പുറത്ത് ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മലപ്പുറം: മലപ്പുറം മൂന്നിയൂരില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചേളാരി ചേറക്കോട് പരേതനായ തച്ചേടത്ത് മറ്റോളി അപ്പുക്കുട്ടന്റെ മകന് ഷാജി (45) ആണ് മരിച്ചത്. ഡിസംബര്‍ 12 ന് രാത്രി ചേറക്കോട് വെച്ച് ബൈക്കുകള്‍ ഇടിച്ചാണ് അപകടം. പരിക്കേറ്റ ഷാജി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച മരിച്ചു. അമ്മ: പരേതയായ ലീല.
ഭാര്യ: ഷിജി. മകന്: തേജ്യല്‍. സഹോദരങ്ങള്‍: സുനില്‍കുമാര്‍, അനിത. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം വെള്ളിയാഴ്ച ഉച്ചക്ക് വീട്ടുവളപ്പില്‍ സംസ്കരിക്കും.
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]