യുവാവിനെ മലപ്പുറത്തുനിന്നും നാടു കടത്തി

യുവാവിനെ മലപ്പുറത്തുനിന്നും നാടു കടത്തി

മലപ്പുറം: കൊലപാതകശ്രമം, കുറ്റകരമായ നരഹത്യാ ശ്രമം, ആയുധമുപയോഗിച്ച് ആക്രമിക്കല്‍, സര്‍ക്കാര്‍ ഉദ്വോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസ്സം ചെയ്യല്‍ തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ മലപ്പുറം ജില്ലയില്‍നിന്നും കാപ്പ ചുമത്തി നാട് കടത്തി.
മലപ്പുറം പെരുമ്പടപ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാലപ്പെട്ടി തട്ടുപ്പറമ്പ് തെക്കൂട്ട് വീട്ടില്‍ മുഹമ്മദ് നബീലിനെ (26)യാണ് നാടുകടത്തിയത്.
പെരുമ്പടപ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊലപാതകശ്രമം, കുറ്റകരമായ നരഹത്യാ ശ്രമം, ആയുധമുപയോഗിച്ച് ആക്രമിക്കല്‍, സര്‍ക്കാര്‍ ഉദ്വോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസ്സം ചെയ്യല്‍ ,മുതലുകള്‍ക്ക് നാശനഷ്ടം വരുത്തല്‍, ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തല്‍, തുടങ്ങിയ നിരവധി കേസുകളില്‍ ഉള്‍പെട്ട പാലപ്പെട്ടി തട്ടുപ്പറമ്പ് സ്വദേശി തെക്കൂട്ട് വീട്ടില്‍ മുഹമ്മദ് നബീലിനെ മലപ്പുറം ജില്ലയില്‍ പ്രവേശിക്കുന്നതിന് ഒരു വര്‍ഷത്തേക്ക് വിലക്കി തൃശൂര്‍ റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യ ഉത്തരവിറക്കിയത്.

ഗുണ്ടാ അക്രമങ്ങളെ തടയുന്നതിനായി മലപ്പുറം ജില്ല പൊലീസ് മേധാവി സുജിത്ത് ദാസ് മുഖേന സമര്‍പ്പിച്ച റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നാടുകടത്തല്‍ നടപടി . നിരവധി കേസുകളിലെ പ്രതിയായ നബീലിന് ഒരു വര്‍ഷത്തേക്ക് ഇനി മലപ്പുറം ജില്ലയില്‍ പ്രവേശിക്കാനാവില്ല. പ്രതി ജില്ലയില്‍ പ്രവേശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലോ,ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസിലോ, അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു

Sharing is caring!