കാവുംപുറത്ത് വച്ച് പണമിടപാടിനെ ചൊല്ലി യുവാക്കളെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി റിമാന്റില്‍

വളാഞ്ചേരി: കാവുംപുറത്ത് വച്ച് പണമിടപാടിനെ ചൊല്ലി യുവാക്കളെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി റിമാന്റില്‍. കോട്ടക്കല്‍ പറമ്പിലങ്ങാടി സ്വദേശി പൂവഞ്ചേരി ജസീറി (26) നെയാണ് വളാഞ്ചേരി എസ് എച്ച് ഒ.എന്‍ ആര്‍. സുജിത്ത് അറസ്റ്റ് ചെയ്ത് തിരൂര്‍ കോടതിയില്‍ റിമാന്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി 8.30 ഓടെയാണ് പ്രതി കാവുംപുറത്ത് വച്ച് അത്തിപ്പറ്റ സ്വദേശികളായ നിസാം, ആഷിഖ് എന്നിവരെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് മലപ്പുറത്ത് വച്ച് പ്രതിയായ ജസീറിന്റെ കാര്‍ ബൈക്കിലിടിച്ച് അപകടമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പ്രതി നല്‍കാമെന്നേറ്റ മുഴുവന്‍ കൊടുക്കാത്തതിനാല്‍ കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ബൈക്കില്‍ കാറിടിപ്പിച്ച് ഇരുവരേയും അപായപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. സംഭവ ദിവസം തന്നെ വളാഞ്ചേരി പൊലീസ് കസ്റ്റടിയിലെടുത്ത പ്രതിയെ ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുകയായിരുന്നു. അപകടത്തില്‍ സാരമായി പരുക്കേറ്റ നിസാമും ആഷിഖും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
RECENT NEWS

മഞ്ചേരിയില്‍ ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ വെട്ടി; പ്രതി പിടിയില്‍
മഞ്ചേരി: ഭാര്യയെ നിരന്തരം ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം ഭര്‍ത്താവിനെ കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി അരുകിഴായ കുറുക്കന്മൂച്ചിപ്പറമ്പില് അജിത്ത് (36) [...]