ഹോര്‍ഡിംഗുകളും കട്ടൗട്ടുകളും അടിയന്തിരമായി നീക്കം ചെയ്യണം

ഹോര്‍ഡിംഗുകളും കട്ടൗട്ടുകളും അടിയന്തിരമായി നീക്കം ചെയ്യണം

മലപ്പുറം ജില്ലയിലെ എല്ലാ തദ്ദേശ ഭരണ സ്ഥാപന പരിധിയിലും ഫിഫ ലോക കപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെയും ഫുട്‌ബോള്‍ താരങ്ങളുടേയും ആരാധകര്‍ സ്ഥാപിച്ച ഫുട്‌ബോള്‍ താരങ്ങളുടേയും ടീമുകളുടേയും കൂറ്റന്‍ ഹോര്‍ഡിംഗുകളും ബോര്‍ഡുകളും കട്ടൗട്ടുകളും അടിയന്തിരമായി എടുത്തു മാറ്റണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി ജോസഫ് ചെറുകരക്കുന്നേല്‍ അഭ്യര്‍ത്ഥിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. നീക്കം ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിനും ആയതിന് ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ സേവനം ഉറപ്പു വരുത്തുന്നതിനും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കുകിയിട്ടുണ്ട്. ഹോര്‍ഡിംഗുകളും ബോര്‍ഡുകളും സ്ഥാപിച്ച വ്യക്തികളും സംഘടനകളും ആയത് അടിയന്തിരമായി സ്വന്തം ചെലവില്‍ എടുത്തുമാറ്റി സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദേശ പ്രകാമുള്ള മാലിന്യ സംസ്‌കരണം നടത്തണം. ഇതിനായി ബന്ധപ്പെട്ട വ്യക്തികളുടെയും ക്‌ളബ്ബുകളുടെയും യുവജന സംഘടനകളുടേയും പ്രതിനിധികളുടെയും സഹകരണം ഉണ്ടാകണമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു. അതുവഴി നമ്മുടെ ഭൂമിയും പരിസ്ഥിതിയും സംരക്ഷിക്കുന്നതിന് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടു കൂടി മറ്റു ജില്ലകള്‍ക്ക് മാതൃകയാവുന്ന പ്രവര്‍ത്തനം ജില്ലയിലെ ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകണം

Sharing is caring!