ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ ദിനത്തില്‍ സംസ്ഥാനത്ത് ഏറ്റവും അധികം മദ്യം കുടിച്ചത് തിരൂരില്‍

മലപ്പുറം: ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ ദിനത്തില്‍ തിരൂരില്‍ സംസ്ഥാനത്തെ റെക്കോര്‍ഡ് മദ്യവില്‍പ്പന. ഞായറാഴ്ച തിരൂരിലെ ബെവ്കോ ഔട്ട് ലെറ്റില്‍ വിറ്റത് 45ലക്ഷത്തിന്റെ മദ്യം. വയനാട് വൈത്തിരി ഔട്ട്ലെറ്റാണ് വില്പനയില് രണ്ടാമത്. ലോകകപ്പ് ഫൈനല്‍ മത്സരം നടന്ന ഞായറാഴ്ച സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് നടന്നത്. സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകള് വഴി മാത്രം 49.40 കോടി രൂപയുടെ വില്‍പ്പന നടന്നു. ഞായറാഴ്ചകളില്‍ സാധാരണ 35 കോടി രൂപയുടെ വില്പനയാണ് നടക്കാറുള്ളത്. എന്നാല്‍ ഫുട്ബോള്‍ ആവേശത്തില്‍ വില്പന കുതിച്ചുയരുകയായിരുന്നു. ഓണം, ക്രിസ്മസ്, പുതുവത്സര ആഘോഷദിനങ്ങളിലാണ് സാധാരണ രീതിയില്‍ ബെവ്കോയില്‍ 50 കോടിക്കോ അതിനുമുകളിലോ വില്പന നടക്കാറുള്ളത്. മലപ്പുറം തിരൂരിലെ ഔട്ട്ലെറ്റിലാണ് ഫൈനല്‍ദിവസം ഏറ്റവും കൂടുതല്‍ മദ്യവില്പന നടന്നത്. 45 ലക്ഷം രൂപയുടെ മദ്യമാണ് തിരൂരില്‍ മാത്രം വിറ്റത്. 43 ലക്ഷം രൂപയുടെ വില്‍പ്പന നടന്ന വയനാട് വൈത്തിരി ഔട്ട്ലെറ്റാണ് രണ്ടാമത്. തിരൂരില്‍ ഞായറാഴ്ചകളില്‍ 38ലക്ഷം രൂപയുടെ വരെ വില്‍പ്പനയാണ് പരമാവധിയുണ്ടാകാറുള്ളത്. ശബരിമല സീസണായതിനാല്‍ ഇപ്പോള്‍ 35ലക്ഷത്തിന് താഴെയാണ് വില്‍പ്പന നടക്കുന്നത്. ഫൈനല്‍ ദിവസം എല്ലാ റെക്കോര്‍ഡുകളും മറികടന്ന് വില്‍പ്പന നടക്കുകയായിരുന്നു.
RECENT NEWS

താനൂരിലെ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി
താനൂർ: നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. താനൂർ പനങ്ങാട്ടൂർ മഠത്തിൽ റോഡ് സ്വദേശി തയ്യിൽ പറമ്പിൽ വീട്ടിൽ മഞ്ജുനാഥ് (45) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് [...]