നിര്‍ത്തിയിട്ട ലോറിയിലിടിച്ച് ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ മരിച്ചു

മഞ്ചേരി : നിയന്ത്രണം വിട്ട ഗുഡ് ഓട്ടോ റിക്ഷ റോഡരികില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിറകിലിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. മലപ്പുറം കോട്ടപ്പടി പൈത്തിനിപ്പറമ്പ് കരിക്ക വീട്ടില്‍ പുഷ്പാംഗദന്റെ മകന് അജിത്ത് (37) ആണ് മരിച്ചത്.പകല്‍ 11.40ന് കോഴിക്കോട് – പാലക്കാട് ദേശീയ പാതയില്‍ ചീനിക്കലിലാണ് അപകടം. കൊണ്ടോട്ടിയില്‍ നിന്നും ഐസ് ബ്ലോക്കുകളുമായി മലപ്പുറത്തേക്ക് പോകവെയാണ് അപകടം. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സബ് ഇന്‍സ്പെക്ടര്‍ എ കൃഷ്ണദാസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി മുണ്ടുപറമ്പ് ശ്മശാനത്തില്‍ സംസ്കരിക്കും. മാതാവ് : സുശീല. ഭാര്യ : രശ്മിക. മകള്‍ : വൈഗ.
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]