മലപ്പുറത്തെ പ്ലസ്ടു വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു

മലപ്പുറത്തെ പ്ലസ്ടു വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു

മലപ്പുറം: കൂട്ടുകാര്‍ക്കൊപ്പം തിരൂര്‍ പുഴയില്‍ കുളിക്കാന്‍ പോയ മലപ്പുറത്തെ പ്ലസ് ടു വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു.പച്ചാട്ടിരി കൊട്ടെക്കാട് അമലത്ത് മുറുകെശന്‍ ഗിരിജ ദമ്പതികളുടെ മകന്‍ ഗിരീഷ് (17)ആണ് ഇന്നലെ ഉച്ചക്ക് ശേഷം കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാന്‍ പോയപ്പോള്‍ അബദ്ധത്തില്‍ മുങ്ങിമരിച്ചത്.ഉടന്‍ നാട്ടുകാര്‍ തീരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.തിരൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ച മൃത്‌ദേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.മറ്റു സഹോദരങ്ങളില്ല.

Sharing is caring!