മലപ്പുറം കാരക്കുന്നില്‍ നിര്‍ത്തിയിട്ട കാര്‍ കത്തി നശിച്ചു

മലപ്പുറം കാരക്കുന്നില്‍ നിര്‍ത്തിയിട്ട കാര്‍ കത്തി നശിച്ചു

മഞ്ചേരി : കാരക്കുന്നില്‍ നിര്‍ത്തിയിട്ട കാര്‍ കത്തി നശിച്ചു. വെള്ളിയാഴ്ച രാവിലെ പതിനൊന്നര മണിയോടെയാണ് സംഭവം. തൃക്കലങ്ങോട് പഞ്ചായത്ത് ഓഫിസിലെ ജീവനക്കാരന്റെതാണ് വാഹനം. രാവിലെ 9.45ന് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ട് പോയതായിരുന്നു. ഇതിനിടെയാണ് കാര്‍ കത്തിയത്. മുന്‍ ഭാഗത്തെ സീറ്റുകളും മറ്റും കത്തിനശിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ നാട്ടുകാര്‍ വെള്ളം ഒഴിച്ച് തീയണച്ചു. ഇതോടെ കാറിന്റെ പുറത്തേക്ക് തീ പടരുന്നത് ഒഴിവാക്കാനായി. മഞ്ചേരി അഗ്നി രക്ഷ സേന സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.

Sharing is caring!