മയക്കു മരുന്നു സഹിതം യുവാവ് അറസ്റ്റില്‍

മയക്കു മരുന്നു സഹിതം യുവാവ് അറസ്റ്റില്‍

മഞ്ചേരി : മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ മഞ്ചേരി അഡീഷണല്‍ എസ് ഐ വി സി കൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തു. പാണ്ടിക്കാട് വെട്ടിക്കാട്ടിരി ഒറവമ്പ്രം കുന്നുമ്മല്‍ ഷഹനുല്‍ ഫര്‍ഷാദിനെ (28)നെയാണ് ചില്ലറ വിപണിയില്‍ അരലക്ഷം രൂപ വില വരുന്ന പത്തു ഗ്രാം എം ഡി എം എയുമായി പിടികൂടിയത്. പൊലീസിനെ കണ്ട് കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ജില്ലാ ആന്റി നര്‍ക്കോട്ടിക് ടീമിന്റെ സഹായത്തോടെ പത്തു കിലോമീറ്ററോളം പിന്തുടര്‍ന്നാണ് വാഹനം സഹിതം പിടികൂടിയത്. മഞ്ചേരി, പയ്യനാട്, കുട്ടിപ്പാറ, നെല്ലിക്കുത്ത് ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും മയക്കുമരുന്നു വിതരണം ചെയ്യുന്ന സംഘങ്ങളുണ്ടെന്ന രഹസ്യ വിവരം ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസിന് നേരത്തെ ലഭിച്ചിരുന്നു. എഎസ്‌ഐ സത്യന്‍, കൃഷ്ണദാസ്, തസ്‌ലീം, ജില്ലാ ആന്റി നര്‍ക്കോട്ടിക് ടീം അംഗങ്ങളായ ഐ കെ ദിനേഷ്, ആര്‍ ഷഹേഷ്, കെ കെ ജസീര്‍, കെ സിറാജുദ്ദീന്‍ എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Sharing is caring!