യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു

യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു

തിരൂർ: തിരൂര്‍ മാര്‍ക്കറ്റ് പരിസരത്ത് വിദ്യാര്‍ഥി സംഘം യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു. ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് തിരൂര്‍ മാര്‍ക്കറ്റ് പരിസരത്ത് വെച്ച് തലക്കടത്തൂര്‍ സ്വദേശി പാറപ്പടിക്കല്‍ വീട്ടിൽ ഫര്‍ഹാനിന് (22) വിദ്യാര്‍ഥി സംഘത്തിൻ്റെ കുത്തേറ്റത്. തിരൂർ ഗള്‍ഫ് മാര്‍ക്കറ്റിനു സമീപമുള്ള സ്ഥാപനത്തിലെ ജീവനക്കാരനാണ് ഫര്‍ഹാന്‍. പതിനഞ്ചോളം വരുന്ന വിദ്യാർഥി സംഘം ഫര്‍ഹാനുമായി വാക്കേറ്റത്തിലേർപ്പെടുകയും തുടർന്ന് മർദ്ദിക്കുകയും പിറകില്‍ നിന്ന് കുത്തുകയുമാണ് ചെയ്ത് എന്ന് പറയപെടുന്നു . കുത്തേറ്റ ഫര്‍ഹാനെ വ്യാപാരികളും സുഹൃത്തുക്കളും ചേര്‍ന്ന് തിരൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Sharing is caring!