മലപ്പുറം കടങ്ങപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മലപ്പുറം കടങ്ങപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മലപ്പുറം: കടുങ്ങപുരം വില്ലേജ് പടി അകായിപ്പടിയില്‍കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു . പുത്തനങ്ങാടി പരിയാപുരം
കടന്തോട് ഫ്രാന്‍സീസിന്റെയും (ബേബിച്ചന്‍) ആന്‍സിയുടെയും മകന്‍ കടുങ്ങപ്പുരം പള്ളിക്കുളമ്പില്‍ താമസിക്കുന്ന ഡോണ്‍ ഫ്രാന്‍സീസ് (40) സാണ് മരിച്ചത്.. ഡോണ്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.ബുധനാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടം.
പെരിന്തല്‍മണ്ണ ബജാജ് അലൈന്‍സ്ഇന്‍ഷൂറന്‍സ് ബിസ്‌നസ്സ് എക്‌സിക്യൂട്ടീവും, കരിങ്കല്ലത്താണിയില്‍ ബെഢ് കമ്പനി ഉടമയുമാണ്. ഭാര്യ: ദിവ്യ (നഴ്‌സ്, ഖത്തര്‍).മക്കള്‍: ലമ്മി, ലൂഥര്‍. മൃതദേഹം മാലാപറമ്പ് എംഇഎസ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് (വ്യാഴം) നടക്കുന്നതാണ്. കൊളത്തൂര്‍ പോലീസ് മേല്‍നടപടി സ്വീകരിച്ചു.

Sharing is caring!