മലപ്പുറത്തെ സഹതടവുകാരന്റെ ഭാര്യയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

മലപ്പുറത്തെ  സഹതടവുകാരന്റെ  ഭാര്യയെ പീഡിപ്പിച്ച  യുവാവ് അറസ്റ്റില്‍

മലപ്പുറം: സഹതടവുകാരന്റെ ഭാര്യയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മഞ്ചേരി മുട്ടിപ്പാലത്ത് വാടകക്ക് താമസിക്കുന്ന ആനക്കയം പുള്ളിലങ്ങാടി മങ്കരത്തൊടി മുഹമ്മദിനെയാണ്(45) മഞ്ചേരി പോലീസ് അറസ്റ്റുചെയ്തത്. സഹോദരന്റെ ഒന്‍പതുവസ്സുകാരനായ മകനെ ആനക്കയത്ത് പുഴയിലെറിഞ്ഞ് കൊന്ന കേസിലെ പ്രതിയാണ് മുഹമ്മദ്. വിചാരണ തടവുകാരനായി മഞ്ചേരി സബ്ജയിലില്‍ കഴിയുന്നതിനിടെ പരിചയത്തിലായ ഇരുമ്പുഴി സ്വദേശിയുടെ ഭാര്യയെയാണ് മുഹമ്മദ് പീഡിപ്പിച്ചത്. യുവതിയുടെ ഭര്‍ത്താവ് ജയിലിലായപ്പോള്‍ ജാമ്യത്തിലിറങ്ങിയ മുഹമ്മദ് യുവതിക്ക് മഞ്ചേരിയില്‍ വാടക വീട് സംഘടിപ്പിച്ചു നല്‍കിയിരുന്നു. ഇവിടെയെത്തി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് കാസര്‍കോടുനിന്നാണ് പ്രതിയെ പിടികൂടിയത്.
2018 ഓഗസ്റ്റ് 13നാണ് മുഹമ്മദ് പുഴയിലേക്ക് തള്ളിയ ഒന്‍പത് വയസുകാരന്റെ മൃതദേഹം കണ്ടെത്തിയിരുന്നത്. മഞ്ചേരിക്കടുത്ത് ആനക്കയം പാലത്തില്‍ നിന്നും പുഴയിലേക്കെറിഞ്ഞ മുഹമ്മദ് ഷഹീന്റെ (9) മൃതദേഹമാണ് മലപ്പുറം കൂട്ടിലങ്ങാടി നെച്ചിക്കുറ്റി പാറക്കടവിലെ പുഴയോരത്തെ മുളങ്കൂട്ടത്തില്‍ നിന്നും കണ്ടെത്തിയിരുന്നു. സംഭവ സമയത്ത് മൃതദേഹം തിരയാന്‍ മലപ്പുറം പൊലിസ് പ്രദേശവാസികളുടെ സഹായം അഭ്യര്‍ഥിച്ചിരുന്നു. ഇതിന്റെ ഭാഗമായി നെച്ചിക്കുറ്റിയിലെ യുവാക്കളാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. നേരത്തെ പുഴയിലും കടലിലും കുട്ടിക്കുവേണ്ടി തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. എടയാറ്റൂര്‍ മലങ്കരതൊടി മുഹമ്മദ് സലീം-ഹസീന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷഹീ നെ പിതൃസഹോദരന്‍ മുഹമ്മദ് ആനക്കയം പാലത്തില്‍ നിന്നു പുഴയിലേക്കെറിഞ്ഞത്. തട്ടിക്കൊണ്ടു പോയി പണം ആവശ്യപ്പെടാനുള്ള പദ്ധതി പരാജയപ്പെട്ടതാണ് കൊലപാതകത്തിന് കാരണമെന്ന് പിന്നീട് പോലീസ് കണ്ടെത്തിയിരുന്നു. അന്നത്തെ പരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസിന് തുമ്പുണ്ടാക്കിയത്.

Sharing is caring!