ചിപ്‌സ് നല്‍കി പീഡനം : ക്വാര്‍ട്ടേഴ്‌സ് ഉടമക്ക് ജാമ്യമില്ല

ചിപ്‌സ് നല്‍കി പീഡനം : ക്വാര്‍ട്ടേഴ്‌സ് ഉടമക്ക് ജാമ്യമില്ല

മഞ്ചേരി : ഒമ്പതു വയസ്സുകാരനെ ചിപ്‌സ് നല്‍കി വശീകരിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ വണ്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിക്ക് ജാമ്യമില്ല. കുട്ടിയും കുടുംബവും വാടകക്ക് താമസിക്കുന്ന കരുണാലയപ്പടിയിലെ ക്വാര്‍ട്ടേഴ്‌സിന്റെ ഉടമ തിരുവാലി കണ്ടമംഗലം പുന്നപ്പാല സൈതാലിക്കുട്ടി (54)ന്റെ ജാമ്യാപേക്ഷയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളിയത്. 2022 നവംബര്‍ ആദ്യവാരത്തിലും പിന്നീട് രണ്ടു തവണയും ഇത്തരത്തില്‍ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. ഇക്കഴിഞ്ഞ നവംബര്‍ 15നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വണ്ടുര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ ഗോപകുമാറാണ് കേസന്വേഷിക്കുന്നത്.

Sharing is caring!