മഞ്ചേരിയില്‍ സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.

മഞ്ചേരിയില്‍ സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.

മഞ്ചേരി : സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മഞ്ചേരി കോഴിക്കാട്ടുകുന്ന് അണ്ടിക്കാട്ടില്‍ കെ ടി മുഹമ്മദ് സഈദ് (25) ആണ് മരിച്ചത്. മഞ്ചേരി നോബിള്‍ സ്‌കൂള്‍ ബസ് ജീവനക്കാരനാണ്. ഇന്നു രാവിലെ 7.30ന് രാമപുരം സഹകരണ ബാങ്കിന് മുന്‍വശത്താണ് അപകടം. റോഡില്‍ തെന്നിവീണ ബൈക്കില്‍ നിന്നും തെറിച്ച യുവാവിന് മേല്‍ ബസ് ഇടിക്കുകയായിരുന്നു. ശംസുദ്ധീനാണ് സഈദിന്റെ പിതാവ്. മാതാവ് : ജുമൈല. അമീന്‍, ഷംസീന എന്നിവര്‍ സഹോദരങ്ങളാണ്.

Sharing is caring!