പോലീസിനെ കബളിപ്പിച്ച് മോഷണ കേസ് പ്രതി രക്ഷപ്പെട്ടു

പോലീസിനെ കബളിപ്പിച്ച് മോഷണ കേസ് പ്രതി രക്ഷപ്പെട്ടു

നിലമ്പൂര്‍- പോലീസിനെ കബളിപ്പിച്ച് മോഷണ കേസ് പ്രതി രക്ഷപ്പെട്ടു. ചുങ്കത്തറ പൂക്കോട്ടുമണ്ണ സ്വദേശിയായ 17 കാരനാണ് കോയമ്പത്തൂര്‍ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. മേഷണ കേസുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്ന വഴി ഇന്നലെ രാവിലെ 6.30 ന് താഴെ ചന്തക്കുന്ന് നിന്നാണ് രക്ഷപ്പെട്ടത്.
പ്രാഥമിക ആവശ്യത്തിനെന്ന പേരില്‍ പോലീസിനെ തെറ്റിദ്ധരിപ്പിച്ചാണ് ഒരു കൈയില്‍ വിലങ്ങുമായി പ്രതി രക്ഷപ്പെട്ടത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ സമീപത്തെ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

Sharing is caring!