ഭാര്യാ സഹോദരനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
തിരൂർ:തെക്കുംമുറി സ്വദേശിയെ വീട്ടിൽ കയറി കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വാളമരുതൂർ സ്വദേശി അമ്മാട്ടിൽ വിനീഷ്(37)നെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയിൽ ഭാര്യാ സഹോദരനോടുള്ള വിരോധത്താൽ തെക്കുമുറിയിലെ വീട്ടിലെത്തി അക്രമം ഉണ്ടാക്കുകയും തടയാൻ ശ്രമിച്ച യുവാവിനെ ഇയാൾ കത്തികൊണ്ട് വയറിന് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. വീട്ടുകാർ ഉടനെ തന്നെ പോലീസിൽ വിവരമറിയിച്ചതിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഓട്ടോയുമായി അക്രമം കാട്ടിയ ഇയാളെ മൽപ്പിടുത്തത്തിലൂടെ പിടികൂടുകയായിരുന്നു. വയറിനു ഗുരുതര പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിരൂർ സി.ഐ ജിജോ എം.ജെ യുടെ നേതൃത്വത്തിൽ എസ്.ഐ ജിഷിൽ.വി സീനിയർ സി.പി.ഒ ഷിജിത്ത് കെ.കെ, ജിനേഷ്. കെ സി.പി.ഒ അക്ബർ, അബ്ദുള്ള എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
RECENT NEWS
നിപ: 175 പേര് സമ്പര്‍ക്ക പട്ടികയില്‍ – മന്ത്രി വീണാ ജോര്‍ജ്
0483 2732010, 0483 2732060 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടാം.