മലപ്പുറം കോട്ടപ്പടിയിലെ മൈജിയില്‍നിന്നും ഫോണ്‍ വാങ്ങിച്ച ഉപഭോക്താവിനെ പറഞ്ഞു വഞ്ചിച്ചു

മലപ്പുറം കോട്ടപ്പടിയിലെ  മൈജിയില്‍നിന്നും  ഫോണ്‍ വാങ്ങിച്ച  ഉപഭോക്താവിനെ  പറഞ്ഞു വഞ്ചിച്ചു

മലപ്പുറം കോട്ടപ്പടിയിലെ മൈജി മൊബൈല്‍ഷോപ്പില്‍നിന്നും ഫോണ്‍ വാങ്ങിച്ച ഉപഭോക്താവിനെ പറഞ്ഞു വഞ്ചിച്ചതായി പരാതി. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇ.എം.ഐ വഴി വാങ്ങിച്ച ഫോണിനാണ് മൈജിയില്‍നിന്നും പറഞ്ഞ തുകയേക്കാള്‍ ഓരോമാസവും ഇന്‍ട്രസ്റ്റ് അധികം ഈടാക്കുന്നതെന്ന് പരാതിക്കാരനായ മലപ്പുറം കോഡൂര്‍ സ്വദേശിയായ നിസാര്‍ പറഞ്ഞു. തന്റെ ക്രഡിറ്റ് കാര്‍ഡ് വാങ്ങി പരിശോധിച്ച ശേഷം ആദ്യ അടവില്‍മാത്രം ഇന്‍ട്രസ്റ്റ് വരികയഒള്ളുവെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഫോണ്‍ നല്‍കിയതെന്നും എന്നാല്‍ എല്ലാമാസവും ഇന്റസ്റ്റ് പിടിക്കുന്നതായും പരാതിക്കാരന്‍ പറഞ്ഞു.

ഇതിന്റെ രേഖകളും മൈജി ഷോറൂമിലെ ജീവനക്കാരന്‍ അയച്ചു നല്‍കിയ സന്ദേശവും നിസാര്‍ തെളിവായി നരത്തുന്നു. സംഭവത്തെ കുറിച്ചു പരാതിക്കാരന്‍ പറയുന്നത് ഇങ്ങിനെയാണ്. സുഹൃത്തിനുവേണ്ടി മൊബൈല്‍ ഫോണ്‍ വാങ്ങിക്കാനായാണ് കഴിഞ്ഞ സെപ്റ്റംബര്‍ 19ന് മൈജിയുടെ ഷോറൂമിലെത്തുന്നത്. തന്റെ പക്കലുള്ള എസ്.ബി.ഐയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നതെന്നും , സുഹൃത്തിനുവേണ്ടിയാണ് വാങ്ങിക്കുന്നതെന്നും പറഞ്ഞു. തുടര്‍ന്ന് ക്രെഡിറ്റ് കാര്‍ഡ് പരിശോധിച്ച ശേഷം
അധികം തുക അടവ് വരില്ലെന്നും ഇ.എം.ഐ തുക മാത്രം അടച്ചാല്‍ മതിയാകുമെന്നും പറഞ്ഞു.

എന്നാല്‍ ഇത്തരത്തില്‍ എല്ലാഫോണുകളും വാങ്ങിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ചില ഫോണുകള്‍ മാത്രം കാണിച്ചു നല്‍കി. ഈ ഫോണുകള്‍ക്കു മാത്രമാണ് ഇന്‍ട്രസ്റ്റ് ഒഴിവാക്കുകയെന്ന് പറഞ്ഞു. പണം പിടിക്കുന്നത് ക്രെഡിറ്റ് കാര്‍ഡ് ആണെങ്കിലും ഇത്തരം ഫോണുകള്‍ക്കു മാത്രമുള്ള ഓഫര്‍ ആണെന്ന് പറഞ്ഞാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. ഈ സമയത്ത് ഇക്കാര്യങ്ങള്‍ തനിക്ക് മനസ്സിലായിരുന്നില്ല. തുടര്‍ന്ന് ഇവര്‍ കാണിച്ചു നല്‍കിയ ഫോണുകളില്‍നിന്നും ഒന്നു തന്നെയെടുത്തു. ഫോണ്‍ വാങ്ങിക്കാന്‍ ഈ സമയത്തു സുഹൃത്തും വന്നിരുന്നു. ഇവര്‍കൂടി പരിശോധിച്ച ശേഷമാണ് ഫോണ്‍ എടുത്തത്.

ഓപ്പോയുടെ എഫ്-21 എസ്. പ്രോയാണ് സെലക്ട് ചെയ്തത്. ഇതിന് 25999രൂപയാണ് വിലയിട്ടത്. തുടര്‍ന്ന് ഇ.എം.ഐ തുക 2240.99രൂപയാണെന്ന് പറഞ്ഞ് ബില്ലും നല്‍കി. ആദ്യഘട്ടത്തില്‍ ചെറിയൊരു തുക പ്രോസസിംങ് തുക പിടിക്കുമെന്ന് പറഞ്ഞു. അതു ക്രെഡിറ്റ് കാര്‍ഡില്‍നിന്നും പിടിക്കുകയും ചെയ്തു. ഇനി മറ്റു തുകയൊന്നും ഉണ്ടാകില്ലെന്നും ഇ.എം.ഐ തുക മാത്രം അടച്ചാല്‍ മതിയെന്നും പറഞ്ഞാണ് ഫോണ്‍ നല്‍കിയത്.
ഈ സമയത്ത് കാര്‍ഡ് പരിശോധിച്ച് ഉറപ്പുവരുത്തിയാണ് ഇക്കാര്യങ്ങള്‍ ഇവര്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് ഓരോമാസവും ഇ.എം.ഐ തുക പിടിക്കുന്നതിന് പുറമെ ഇന്‍ട്രസ്റ്റ് ആയി 245.41രൂപയും, ജി.എസ്.ടി എന്നു പറഞ്ഞ് 44.17രൂപയും അക്കൗണ്ടില്‍നിന്നും പോകുന്നത് ശ്രദ്ധയില്‍പ്പെട്ടു. രണ്ടുമാസം തുടര്‍ച്ചയായി തുക പോയതു ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മൈജിയില്‍ നേരിട്ടെത്തി കാര്യം അന്വേഷിച്ചത്.

എന്നാല്‍ ഈ സമയത്ത് ഇവര്‍ കൈമലര്‍ത്തുകയായിരുന്നു. ഇത് ഞങ്ങള്‍ക്കറിയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും യുവാവ് പറഞ്ഞു.
ശേഷം അന്വേഷിച്ച് മറുപടി നല്‍കാമെന്ന് പറഞ്ഞ് മൈജിയില്‍നിന്നും തനിക്ക് അയച്ച ജീവനക്കാരന്റെ ശബ്ദ സന്ദേശവും തെളിവിന് ആധാരമായി യുവാവ്് ചൂണ്ടിക്കാട്ടി. കാര്‍ഡിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇവര്‍ക്ക് അറിയില്ലെങ്കില്‍ നേരത്തെ തന്നെ ഇക്കാര്യം വ്യക്തമാക്കണമായിരുന്നുവെന്നും ഇവിടെ നടന്നത് തികച്ചും തട്ടിപ്പാണെന്നും ഇത്തരത്തില്‍ അധികം ചാര്‍ജ് പിടിക്കുന്നുണ്ടെങ്കില്‍ താന്‍ ഫോണ്‍ വാങ്ങുമായിരുന്നില്ല.
ഇത് തനിക്കു മാത്രമുള്ള അനുഭവമാകില്ല. ഇത്തരത്തില്‍ ഇവരുടെ തട്ടിപ്പ് പലരും ഇരയായിട്ടുണ്ടാകും. ഇത് അവസാനിപ്പിക്കാന്‍ താന്‍ ഇക്കാര്യം നിയമപരമായി നേരിടാന്‍ ഒരുങ്ങുകയാണെന്നും നിസാര്‍ വ്യക്തമാക്കി. മൈജിയിലെ ജീവനക്കാരുടെ വാക്കുകേട്ടാണ് താന്‍ ഫോണ്‍ വാങ്ങിച്ചത്. അവര്‍ക്ക് അറിവില്ലാത്ത കാര്യമാണെങ്കിലും അത് അവര്‍ പറയണമായിരുന്നു. അവസാനം ക്രെഡിറ്റ് കാര്‍ഡിന്റെ പ്രശ്‌നമാണെന്ന് പറഞ്ഞ് കൈമലര്‍ത്തുന്നത് ഉപഭോക്താക്കളെ വഞ്ചിക്കുന്നത് തുല്യമാണെന്ന് യുവാവ് ആരോപിച്ചു…

Sharing is caring!