പണവും മൊബൈല്‍ ഫോണുകളും കവര്‍ന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍

പണവും മൊബൈല്‍  ഫോണുകളും കവര്‍ന്ന  കേസില്‍ രണ്ടുപേര്‍  പിടിയില്‍

തിരൂര്‍: വൈരങ്കോട് താമസക്കാരനായ അന്യസംസ്ഥാന തൊഴിലാളിയുടെ മൊബൈല്‍ ഫോണുകളും 30000 രൂപയും കളവു നടത്തിയ മണിപ്പൂര്‍ സ്വദേശികളായ രണ്ടു പേര്‍ തിരൂര്‍ പോലീസിന്റെ പിടിയിലായി. മുഹമ്മദ് മുനീബ് റഹ്മാന്‍(25), ഖലക്ക് ഫാം റൂണക് ഷാ(20) എന്നിവരെയാണ് സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് തൊഴിലാളികള്‍ താമസിക്കുന്ന വൈരങ്കോട് ഉള്ള കോട്ടേഴ്‌സിന്റെ വാതില്‍ പൊളിച്ച് അകത്തുകയറിയാണ് മോഷണം നടത്തിയത്. സമാന കേസുകള്‍ നടന്നിട്ടുള്ളത് ഇവരെ കേന്ദ്രീകരിച്ച് അന്വേഷിച്ചു വരികയായിരുന്നു തിരൂര്‍ സി.ഐ ജിജോ എം.ജെ യുടെ നേതൃത്വത്തില്‍ എസ് ഐ മാരായ ജിഷില്‍.വി, വിപിന്‍ സീനിയര്‍ സി.പി.ഒ മധു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Sharing is caring!