മോഷണക്കേസിലെ പ്രതി 22 വര്‍ഷത്തിന് ശേഷം പിടിയില്‍

മോഷണക്കേസിലെ പ്രതി 22 വര്‍ഷത്തിന് ശേഷം പിടിയില്‍

തിരൂര്‍:പുല്ലൂര്‍ സ്വദേശിയുടെ വീട്ടില്‍ നിന്നും 22 വര്‍ഷങ്ങള്‍ക്കു മുമ്പ് അംബാസിഡര്‍ കാര്‍ കുത്തിത്തുറന്ന് കളവ് ചെയ്തു കൊണ്ടു പോയ കേസില്‍ പറമ്പില്‍പീടിക സ്വദേശി തിരൂര്‍ പോലീസിന്റെ പിടിയിലായി. കുപ്രസിദ്ധ മോഷ്ടാവ് വീരപ്പന്‍ റഹീമിന്റെ കൂട്ടാളിയും നിരവധി മോഷണ കേസുകളില്‍ പ്രതിയുമായ മാട്ടില്‍ സൈതലവി (50) ആണ് വര്‍ഷങ്ങള്‍ക്കുശേഷം അറസ്റ്റില്‍ ആയത്. ജൂണ്‍ രണ്ടായിരത്തിലാണ് കേസിനാസ്പദമായ സംഭവം . പിന്നീട് വിദേശത്തായിരുന്ന പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലായിരുന്നു. തിരൂര്‍ സി.ഐ ജിജോ എം.ജെ എ.എസ്.ഐ സുധീര്‍ സീനിയര്‍ സി.പി.ഒ മാരായ ഷിജിത്ത്, ഹരികുമാര്‍ സി.പി.ഒ മാരായ അക്ബര്‍, സുഭാഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Sharing is caring!