കാറില്‍ കൊണ്ടുവന്ന 45.5 ലക്ഷം രൂപ പെരിന്തല്‍മണ്ണ പോലീസ് പിടിച്ചെടുത്തു

കാറില്‍ കൊണ്ടുവന്ന 45.5 ലക്ഷം രൂപ പെരിന്തല്‍മണ്ണ പോലീസ് പിടിച്ചെടുത്തു

പെരിന്തല്‍മണ്ണ: മതിയായ രേഖകളില്ലാതെ കാറില്‍ കൊണ്ടുവന്ന 45.5 ലക്ഷം രൂപ പെരിന്തല്‍മണ്ണ പോലീസ് പിടിച്ചെടുത്തു. കാറിലുണ്ടായിരുന്ന കോട്ടയം രാമപുരം സ്വദേശി മുടയാരത്ത് ജയേഷ്(45)നെയും പോലീസ് പിടികൂടി. കഴിഞ്ഞദിവസം പോലീസ് നടത്തിയ വാഹനപരിശോധനയില്‍ അങ്ങാടിപ്പുറത്തുനിന്നാണ് കാറും പണവും പിടിച്ചെടുത്തത്. ബാഗിലാക്കി കാറിന്റെ പിന്‍സീറ്റിന് താഴെ വെച്ച നിലയിലായിരുന്നു പണം. 500 രൂപയുടെ 91 കെട്ടുകളാണുണ്ടായിരുന്നത്. കോയമ്പത്തൂരില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് കൊണ്ടുവന്നതാണ് പണമെന്നാണ് വിവരം. രഹസ്യവിവരത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്‌പെക്ടര്‍ സി. അലവി, എസ്.ഐ. യാസിര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പണം പിടിച്ചെടുത്തത്. കഴിഞ്ഞദിവസം 45 ലക്ഷം രൂപയുമായി രണ്ടുപേരെയും പെരിന്തല്‍മണ്ണ പോലീസ് പിടികൂടിയിരുന്നു. പിടിച്ചെടുത്ത പണം കോടതിയില്‍ ഹാജരാക്കും.

Sharing is caring!