മലപ്പുറം എടപ്പാളില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് ഗുരുതര പരിക്കേറ്റ യുവാവിന്റെ ബൈക്കില്‍ ഒന്നേക്കാല്‍ കിലോ കഞ്ചാവ്

മലപ്പുറം എടപ്പാളില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് ഗുരുതര പരിക്കേറ്റ യുവാവിന്റെ ബൈക്കില്‍  ഒന്നേക്കാല്‍ കിലോ കഞ്ചാവ്

മലപ്പുറം: മലപ്പുറം എടപ്പാളില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ പൊന്നാനി സ്വദേശിയായ യുവാവിന്റെ ബൈക്കില്‍ നിന്ന് ഒന്നേക്കാല്‍ കിലോ കഞ്ചാവ് കണ്ടെടുത്തു.പരിക്കേറ്റ മലപ്പുറം പൊന്നാനി സ്വദേശി കല്ലൂക്കാരന്റെ ഹൗസ് ഷിഹാബുദ്ധീന്‍(34)നാണ് ബൈക്ക് അപകടത്തില്‍ പരിക്കേറ്റത്.വെള്ളിയാഴ്ച പുലര്‍ച്ചെ 12 മണിയോടെ എടപ്പാള്‍ പൊന്നാനി റോഡിലാണ് സംഭവം.കഞ്ചാവുമായി ബൈക്കിലെത്തിയ യുവാവ് പോലീസിനെ കണ്ടതോടെ അമിത വേഗതയില്‍ ഓടിച്ചതോടെ സ്‌കൂട്ടര്‍ അപകടത്തില്‍ പെട്ടതാണെന്നാണ് നിഗമനം.അപകടം ശ്രദ്ധയില്‍ പെട്ട എടപ്പാളിലെ ഓട്ടോ തൊഴിലാളികള്‍ പരിക്കേറ്റ ഷിഹാബുദ്ധീനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചങ്ങരംകുളം പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.തുടര്‍ എടപ്പാളില്‍ പെട്രോളിങിലായിരുന്ന എഎസ്‌ഐ ഉഷ,സിപിഒ ഷെബീര്‍ എന്നിവരടങ്ങുന്ന പോലീസ് സംഘം അപകട സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് സ്‌കൂട്ടറിന്റെ പുറകില്‍ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ ഒന്നേക്കാല്‍ കിലോ കഞ്ചാവ് കണ്ടെടുത്തത്.തുടര്‍ന്ന്
എസ്‌ഐ രാജേന്ദ്രന്റെ നേതൃത്വത്തില്‍ എസ് സിപിഒ ഷിജു,സിപിഒ മുകേഷ് എന്നിവരടങ്ങുന്ന കൂടുതല്‍ പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.പരിക്ക് ഗുരുതരമായതിനാല്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയ ഷിഹാബുദ്ധീന്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയില്‍ ആണ്

Sharing is caring!