മലപ്പുറത്ത് ലോറിയില്‍ മരംകയറ്റുന്നതനിടെ മരം ദേഹത്തേക്ക്‌വീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

മലപ്പുറത്ത് ലോറിയില്‍   മരംകയറ്റുന്നതനിടെ  മരം ദേഹത്തേക്ക്‌വീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: ലോറിയിലേക്ക് മരം കയറ്റുന്നതിനിടെ മരം ദേഹത്തേക്ക് വീണ് യുവാവ് മരിച്ചുഅരിയല്ലൂര്‍ .എം വി എച്ച് എസ് എസ് സമീപം പരേതയായ കുന്നത്ത് ദേവയാനി അമ്മയുടെയും -കേടാക്കളത്തില്‍ഉണ്ണി നായരുടെയും മകന്‍ ശ്രീധരന്‍ (51) മരിച്ചത്. ആനങ്ങാടി ഉഷ നഴ്‌സറിക്ക് സമീപം തടിമില്ലിനടുത്ത് ഇന്നു രാവിലെ 10 മണിയോടെ തന്റെ മിനിലോറിയിലേക്ക് മരം കയറ്റുന്നതിന് മരപ്പണിക്കാരെ സഹായിക്കുന്നതിനിടെ അടിഭാഗത്തു നിന്ന ശ്രീധരന്റെ മേലേക്ക് വലിയ തടി മറിഞ്ഞ വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ശ്രീധരനെ തൊട്ടടുത്ത സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: പ്രവീണ കുന്നത്ത് .മക്കള്‍:ആദിത്യന്‍ ,ശ്രീപാര്‍വതി (എംവിഎച്ച്എസ്എസ് വിദ്യാര്‍ത്ഥികള്‍ )സഹോദരങ്ങള്‍ .മുരളീധരന്‍ .നവനീത് കൃഷ്ണന്‍ .കൃഷ്ണദാസ് .ലളിതകുമാരി . സംസ്‌കാരം ഇന്നു രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍

Sharing is caring!