മലപ്പുറത്ത് ലോകകപ്പ് ഫുട്ബോള്‍ മത്സരം കാണാന്‍ പോകുന്നതിനിടെ കിണറ്റില്‍ വീണ് 17കാരന്‍ മരിച്ചു

മലപ്പുറത്ത് ലോകകപ്പ്  ഫുട്ബോള്‍ മത്സരം  കാണാന്‍ പോകുന്നതിനിടെ കിണറ്റില്‍ വീണ്  17കാരന്‍ മരിച്ചു

മലപ്പുറം: മലപ്പുറം പെരുവള്ളൂരില്‍ അര്‍ദ്ധരാത്രി ലോകകപ്പ് ഫുട്ബോള്‍ മത്സരം കാണാന്‍ പോകുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു. പെരുവള്ളൂര്‍ നജാത്ത് ദഅവ കോളേജില്‍ താമസിച്ചു പഠിക്കുന്ന മാവൂര്‍ സ്വദേശിയായ 17വയസ്സുകാരനായ നാദിര്‍ ആണ് മരണപ്പെട്ടത്.
ഇന്നലെ രാത്രി ഒന്നരയോടെയാണ് ദുരന്തം സംഭവിച്ചത്. ഫുട്ബോള്‍ മത്സരം കാണാന്‍ പോകുമ്പോള്‍ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു.
നജാത്ത് സ്‌കൂളിന് കുറച്ചകലെയുള്ള കിണറ്റിലാണ് കുട്ടി വീണത്.നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്
മീഞ്ചന്ത നിന്ന് ഫയര്‍ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പ്രദേശത്തെ സന്നദ്ധ പ്രവര്‍ത്തകര്‍ പാഞ്ഞെത്തി രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
തേഞ്ഞിപ്പലം പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Sharing is caring!