മലപ്പുറത്ത് തെങ്ങില്‍ കയറിയ ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചു

മലപ്പുറത്ത് തെങ്ങില്‍ കയറിയ ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചു

മഞ്ചേരി: തേങ്ങയിടാന്‍ തെങ്ങില്‍ കയറിയ മധ്യവയസ്‌കന് ഷോക്കേറ്റ് ദാരുണാന്ത്യം. മഞ്ചേരി പയ്യനാട് പിലാക്കല്‍ കുണ്ടൂളില്‍ വീട്ടില്‍ മൊയ്തീന്‍കുട്ടി കുരിക്കളുടെ മകന്‍ അബൂബക്കര്‍ കുരിക്കളാണ് (52) മരിച്ചത്. ബുധനാഴ്ച രാവിലെ 7.30നാണ് അപകടം. പിലാക്കലില്‍ മാതാവിന്റെ പേരിലുള്ള പറമ്പിലെ തെങ്ങില്‍ തേങ്ങയിടാനായി കയറിയതായിരുന്നു. തേങ്ങയിടുന്നതിനിടെ തെങ്ങിന്‍ പട്ട വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു. വൈദ്യുതാഘാതമേറ്റ അബുബക്കര്‍ തെങ്ങില്‍ നിന്നും റോഡരികിലെ കോണ്‍ക്രീറ്റ് തറയിലേക്ക് വീഴുകയായിരുന്നു. ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ് : ഖദീജ. ഭാര്യ: ഹലീമ. മക്കള്‍: ഫാരിസ്, ഫഹമിദ. മരുമക്കള്‍: സല്‍മാന്‍, സ്വഫ് വാന. മഞ്ചേരി എസ് ഐ ബഷീര്‍ ഇന്‍ക്വസ്റ്റ് നടത്തി.

Sharing is caring!