ഷാർജയിലേക്ക് പോവാനെത്തിയ യാത്രക്കാരനിൽ നിന്നും എയർപോർട്ടിൽ വച്ച് 12.68 ലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടി

കരിപ്പൂർ: ഷാർജയിലേക്ക് പോവാനെത്തിയ യാത്രക്കാരനിൽ നിന്നും എയർപോർട്ടിൽ വച്ച് 12.68 ലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടി. കോഴിക്കോട് മേരിക്കുന്ന് സ്വദേശി ഷബീറലിയിൽ നിന്നാണ് (38) പരിശോധനയ്ക്കിടെ ഇത്രയും തുക പിടികൂടിയത്. 1000 യു.എ.ഇ ദിർഹം -24 എണ്ണം, 500 യു.എ.ഇ ദിർഹം- 26 എണ്ണം, 50 ഒമാൻ റിയാൽ -40എണ്ണം, 20 ഒമാൻ റിയാൽ -19എണ്ണം, 10 ഒമാൻ റിയാൽ – ഏഴ് എണ്ണം എന്നിങ്ങനെയാണ് ഇയാളിൽ നിന്നും പിടികൂടിയത്. കേസെടുത്ത് അന്വേഷണം പുരോഗമിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
RECENT NEWS

മലപ്പുറത്തെ വീട്ടമ്മ ജോര്ദ്ദാനിനെ വിമാനത്താവളത്തില്‍ മരിച്ചു
വീട്ടമ്മ വിമാനത്താവളത്തില്‍ കുഴഞ്ഞു വീണു മരിച്ചു. മഞ്ചേരി അച്ചിപ്പിലാക്കല്‍ പാറാം തൊടി ബാപ്പുട്ടിയുടെ മകളും വെള്ളാമ്പുറം സി എം അഷ്റഫിന്റെ ഭാര്യയുമായ ഫാത്തിമ സുഹ്റ (40) ആണ് മരിച്ചത്