കണ്ണില്‍ചോരയില്ലാത്ത ക്രൂരത മലപ്പുറത്ത് നവജാത ശിശുവിന്റെ വായ മൂടിക്കെട്ടി അലമാരയില്‍ ഒളിപ്പിച്ചുകൊന്നു

മലപ്പുറം: നവജാത ശിശുവിന്റെ വായ മൂടിക്കെട്ടി അലമാരയില്‍ ഒളിപ്പിച്ചുകൊന്ന ശേഷം ക്രൂരമായ രീതയില്‍ പ്രവര്‍ത്തിച്ച സംഭവത്തില്‍ മാതാവ് കസ്റ്റഡിയില്‍.മലപ്പുറം തിരൂര്‍ കന്മനം ചെനക്കലില്‍ നവജാത ശിശുവിന്റെ മൃതദേഹം പറമ്പില്‍ കണ്ടെത്തിയ സംഭവത്തില്‍ മാതാവ് പിടിയിലായത്. കന്മനം സ്വദേശി ഇരിങ്ങാവൂരിലെ 29കാരിയാണ് കസ്റ്റഡിയിലുള്ളത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ- പ്രതി വെള്ളിയാഴ്ച പ്രസവിക്കുകയും തുടര്‍ന്ന് കുഞ്ഞിന്റെ വായ മൂടിക്കെട്ടി അലമാരയില്‍ ഒളിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ഞായറാഴ്ച രാവിലെ വീട്ടില്‍ മാലിന്യം കത്തിക്കുന്ന കുഴിയിലിട്ട് മൃതദേഹം കത്തിച്ചു. പക്ഷേ, മഴ പെയ്തത് കാരണം മൃതദേഹം പൂര്‍ണ്ണമായി കത്തിയില്ല. തുടര്‍ന്ന് മൃതദേഹം നായ്ക്കള്‍ കടിച്ചു കീറുകയും കുഴിയില്‍ നിന്നു ദുര്‍ഗന്ധം വമിക്കുകയും ചെയ്തു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ പങ്ക് മനസിലായത്. യുവതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഡോക്ടര്‍മാര്‍ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ പൊലീസിന് അറസ്റ്റ് ഉള്‍പ്പെടെയുള്ള മറ്റു നടപടികളിലേക്ക് കടക്കാനാവൂ. മൂത്ത കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട് ഗള്‍ഫിലുള്ള ഭര്‍ത്താവുമായി നിരന്തരം പ്രശ്നങ്ങള്‍ തുടരവേയാണ് ഈ കുട്ടിയുടെ ജനനം. പുതിയ കുട്ടിയെച്ചൊല്ലിയും പ്രശ്നങ്ങളുണ്ടാവുമെന്നതിനാലാണ് കുട്ടിയുടെ ജനനം മറച്ചു വച്ചതും കൊലപ്പെടുത്തിയതെന്നുമാണ് നിഗമനം.
കഴിഞ്ഞ ദിവസമായ തിരൂര്‍ കന്മനത്ത് നായകള്‍ കടിച്ചു കീറിയ നിലയില്‍ നവജാത ശിശുവിന്റെ മൃതശരീരം പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നത്. സംഭവത്തില്‍ കല്പകഞ്ചേരി പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. . മൂന്നുദിവസം പ്രായമായ ശിശുവിന്റെ മൃതദേഹം പ്രദേശത്തെ മാലിന്യക്കുഴിയുടെ സമീപത്താണ് ഉണ്ടായിരുന്നത്. താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ മേല്‍നോട്ടത്തില്‍ കല്പകഞ്ചേരി പോലീസാണ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നത്.
RECENT NEWS

പട്ടിണി പാവങ്ങൾ കളി കാണാൻ എത്തുമോ? കേരളം ഇനി രാജ്യാന്തര ക്രിക്കറ്റിന് വേദിയാകുന്നതിന് വിവാദങ്ങൾ തടസം
മലപ്പുറം: അപ്രധാനമായ ഇന്ത്യ-ന്യൂസിലാന്റ് മൂന്നാം ഏകദിനത്തിലും സ്റ്റേഡിയം നിറഞ്ഞ് കാണികൾ എത്തിയതോടെ തിരുവനന്തപുരത്ത് നടന്ന ഇന്ത്യ-ശ്രീലങ്ക മത്സരത്തിലെ കാണികളുടെ അഭാവം വീണ്ടും ചർച്ചയാകുന്നു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര [...]