ഉംറക്ക് പോയ മലപ്പുറത്തെ 44കാരി മദീനയില്‍ മരിച്ചു

തിരൂരങ്ങാടി : ഉംറക്ക് പോയ മലപ്പുറത്തെ 44കാരി മദീനയില്‍ മരിച്ചു. എ ആര്‍ നഗര്‍ തലപ്പാറ വലിയ പറമ്പ് പള്ളിക്ക് പിറക് വശം താമസിക്കുന്ന മുഖം വീട്ടില്‍ എം വി സിദ്ദീഖിന്റെ ഭാര്യ മാനം കുളങ്ങര സീനത്ത് (44) മദീനയില്‍ നിര്യാതയായി . കഴിഞ്ഞ 13 ന് സഹോദരിക്കും മറ്റു ബന്ധുക്കള്‍ക്കുമൊപ്പം ഉംറക്ക് പോയതായിരുന്നു.
ഇന്നലെ തിരിച്ചു വരേണ്ടതായിരുന്നു. ഉംറ കഴിഞ്ഞു മക്കയില്‍ നിന്ന് മദീനയിലേക്ക് മടങ്ങിയ ശേഷം നാലു ദിവസം മുമ്പ് പനി ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ഭര്‍ത്താവ് നാട്ടില്‍ നിന്ന് മദീനയിലേക്ക്
പോയിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.ഇവര്‍ പോയ ഉംറ സംഘം ഇന്നലെ തിരിച്ചെത്തി.മക്കള്‍: സിതാര ഫാബി, ഫവാസ്.
മരുമകന്‍: മൊയ്ദീന്‍ എന്ന ശാം (ഇരുമ്പുചോല)
RECENT NEWS

മലപ്പുറത്തെ വീട്ടമ്മ ജോര്ദ്ദാനിനെ വിമാനത്താവളത്തില് മരിച്ചു
വീട്ടമ്മ വിമാനത്താവളത്തില് കുഴഞ്ഞു വീണു മരിച്ചു. മഞ്ചേരി അച്ചിപ്പിലാക്കല് പാറാം തൊടി ബാപ്പുട്ടിയുടെ മകളും വെള്ളാമ്പുറം സി എം അഷ്റഫിന്റെ ഭാര്യയുമായ ഫാത്തിമ സുഹ്റ (40) ആണ് മരിച്ചത്