കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു

കാട്ടുപന്നിയുടെ ആക്രമണത്തില്‍  യുവാവിന് പരിക്കേറ്റു

നിലമ്പൂര്‍-കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിനു പരിക്കേറ്റു. ചാലിയാര്‍ പഞ്ചായത്തിലെ പെരുവമ്പാടം സ്വദേശി മുണ്ടക്കല്‍ റെജി (28) ക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ വലതുകാലിനു സാരമായി പരിക്കേറ്റത്. അളക്കലിലുള്ള റബര്‍ തോട്ടത്തിലേക്കു പോകുമ്പോള്‍ പെരുവമ്പാടത്ത് വച്ചാണ് റെജിയുടെ ബൈക്ക് കാട്ടുപന്നി കുത്തി മറച്ചിട്ടത്. വലത് കാലിന്റെ പാദത്തിലും മുട്ടിനു മുകളിലുമാണ് പരിക്ക്. എല്ലുകള്‍ പൊട്ടിയിട്ടുണ്ട്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചാണ് റെജിക്ക് പ്രാഥമിക ചികിത്സ നല്‍കിയത്. മേഖലയില്‍ കാട്ടാന ശല്യവും കാട്ടുപന്നി ശല്യവും രൂക്ഷമാണ്. പുലര്‍ച്ചെ ടാപ്പിംഗിന് പോകുന്നവര്‍ക്കാണ് ഇതേറെ പ്രശ്‌നം സൃഷ്ടിക്കുന്നത്.

Sharing is caring!