മൂന്നു ക്യാപ്‌സ്യൂള്‍ സ്വര്‍ണം മലാശയത്തില്‍ ഒളിപ്പിച്ചു.രണ്ടുപേര്‍ പിടിയില്‍

മൂന്നു ക്യാപ്‌സ്യൂള്‍ സ്വര്‍ണം മലാശയത്തില്‍ ഒളിപ്പിച്ചു.രണ്ടുപേര്‍ പിടിയില്‍

പെരിന്തല്‍മണ്ണ: ഒരു കിലോ സ്വര്‍ണ മിശ്രിതവുമായി രണ്ടു പേര്‍ പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയില്‍. ശനിയാഴ്ച
രാത്രിയില്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ പോലീസ് നടത്തിയ വാഹന പരിശോധനയില്‍ താഴെക്കോട് കാപ്പുമുഖത്ത് വെച്ചാണ് കാസര്‍ഗോഡ് സ്വദേശി ആയിഷ മന്‍സിലില്‍ വസീമുദ്ദീന്‍ (32), താമരശ്ശേരി സ്വദേശി കരിമ്പനക്കല്‍ വീട്ടില്‍ മുഹമ്മദ് സാലി (49) എന്നിവരെ
ഇന്‍സ്‌പെക്ടര്‍ സി.അലവി, എസ്.ഐ എം.എം യാസറും സംഘവും കസ്റ്റഡിയിലെടുത്തത്. യു.എ.ഇ യില്‍ നിന്നും കോയമ്പത്തൂരില്‍ വിമാനമിറങ്ങിയ വസീമുദ്ദീനെ മുഹമ്മദ് സാലി കോയമ്പത്തൂര്‍ പോയി കാറില്‍ കൂട്ടി കൊണ്ട് വരുമ്പോഴാണ് താഴെക്കൊട് കാപ്പുമുഖത്ത് വെച്ച് പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയില്‍ ആകുന്നത്. സ്വര്‍ണം മൂന്നു ക്യാപ്‌സ്യൂള്‍ രൂപത്തില്‍ ആക്കി മലദ്വരത്തില്‍ ഒളിപ്പിച്ചാണ് വസിമുദ്ദീന്‍ ഗള്‍ഫില്‍ നിന്നും കൊണ്ട് വന്നത് എന്ന് അന്വേഷണത്തില്‍ അറിവായതായി പോലീസ് അറിയിച്ചു. ഇന്‍സ്‌പെക്ടര്‍ സി.
അലവി, എസ്.ഐ യാസര്‍ എന്നിവരെ കൂടാതെ എ.എസ്.ഐ വിശ്വംഭരന്‍,എസ്.സി.പി.ഒ മാരായ ജയമണി, കെ.എസ് ഉല്ലാസ്, സി.പി.ഒ മാരായ മുഹമ്മദ് ഷജീര്‍, ഷഫീഖ് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

Sharing is caring!