മലപ്പുറം വള്ളിക്കുന്നില്‍ യുവതി ആത്മഹത്യ ചെയ്തത് ഭര്‍ത്താവിന്റെ പീഡനം മൂലം: 42കാരന് അറസ്റ്റില്‍

വള്ളിക്കുന്ന്: വള്ളിക്കുന്നില്‍ യുവതി തീവണ്ടി തട്ടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. അത്താണിക്കല്‍ പരുത്തിക്കാട് പടിഞ്ഞാറെ കോട്ടാക്കളം കമ്മിളി കൊല്ലരാളില്‍ ഷാലു മോനെ(42) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് വള്ളിക്കുന്ന് അത്താണിക്കല്‍ നവജീവന്‍ സ്കൂളിന് സമീപം ചാലിയം വട്ടപ്പറമ്പിലെ മുടക്കയില്‍ ഗംഗാധരന്റെ മകള്‍ ലിജിന (37) യെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഭര്‍ത്താവ് ഷാലുവും വീട്ടുകാരും സ്വര്‍ണവും പണവും ചോദിച്ച് നിരന്തരം ഉപദ്രവിച്ചിരുന്നതായി കാണിച്ച് ലിജിനയുടെ സഹോദരനും ബന്ധുക്കളും പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലും മലപ്പുറം ജില്ലാപോലീസ് സൂപ്രണ്ടിനും പരാതി നല്‍കിയിലിരുന്നു. പരാതിയെ തുടര്‍ന്ന് താനൂര്‍ ഡി.വൈ.എസ്.പി. മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള പോലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ഷാലുമോനെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിയെ മാനസികമായി പീഡിപ്പിച്ചതിനും ആത്മഹത്യക്ക് പ്രേരിപ്പിച്ചതിനും മെതിരെ കേസെടുത്ത് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
RECENT NEWS

അബുദാബി-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പസ്ര് എഞ്ചിനിൽ തീ, വിമാനം തിരിച്ചിറക്കി
184 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പൈലറ്റിന്റെ ശ്രദ്ധയിലാണ് തീ പെട്ടത്.