ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് മോശമായി പെരുമാറിയെന്ന പരായില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് മോശമായി പെരുമാറിയെന്ന പരായില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു

മലപ്പുറം: ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് മോശമായി പെരുമാറിയെന്ന പരായില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം എം.വി.ഐ സി. ബിജു (50)നെതിരെയാണ് മലപ്പുറം വനിത പൊലീസ് കേസെടുത്തത്. മലപ്പുറം ആര്‍.ടി.ഒയുടെ കീഴില്‍ നടന്ന ഡ്രൈവിങ് ടെസ്റ്റിനിടെ കാറില്‍വെച്ച് ഉദ്യോഗസ്ഥന്‍ ലൈഗിംക ഉദ്ദേശത്തോടെ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചതായാണ് പരാതി.
സംഭവത്തെ തുടര്‍ന്നു അന്വേഷണ വിധേയമായി ബിജുവിനെ ജോലിയില്‍നിന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തതായി അറിയിച്ചു. സംഭവത്തില്‍ പ്രതിയായ ഉദ്യോഗസ്ഥനെതിരെ യുവതിയുടെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചതിന് ഐ.പി.സി 354 (എ) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തുകയണെന്നു പ്രതിക്കായി തിരച്ചില്‍ നടത്തുകയാണെന്നും മലപ്പുറം വനിത പൊലീസ് പറഞ്ഞു. സംഭവത്തില്‍ യുവതിയും കടുംബവും ഗതാഗാത മന്ത്രിക്കും, ആര്‍.ടി.ഒക്കും പരാതി നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റത്തെ കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട ഇന്റേണല്‍ റിപ്പോട്ട് ട്രന്‍സ്‌പോര്‍ട്ട് കമീഷണര്‍ക്ക് കൈമാറിയെന്നും മലപ്പുറം ആര്‍.ടി.ഒ സി.വി.എം ഷരീഫ് പ്രതികരിച്ചു. പ്രതിയായ ഉദ്യോഗസ്ഥന്‍ നിലവില്‍ ജോലിക്ക് വരുന്നില്ലെന്നും ആര്‍.ടി.ഒ പ്രതികരിച്ചു.

Sharing is caring!