മലപ്പുറത്ത് കണ്ണില്‍ മുളക് സ്‌പ്രേ അടിച്ച് അക്രമിച്ച് 9.5 ലക്ഷം കവര്‍ച്ച നടത്തിയ ആറംഗ സംഘം പിടിയില്‍

മലപ്പുറത്ത് കണ്ണില്‍ മുളക് സ്‌പ്രേ അടിച്ച് അക്രമിച്ച് 9.5 ലക്ഷം കവര്‍ച്ച നടത്തിയ ആറംഗ സംഘം പിടിയില്‍

മലപ്പുറം: സ്‌കൂട്ടറില്‍ പണവുമായി പോവുകയായിരുന്ന യുവാവിന്റെ കണ്ണില്‍ മുളക് സ്പ്രേ അടിച്ച് അക്രമിച്ച് 9.5 ലക്ഷം കവര്‍ച്ച നടത്തിയ ആറംഗ സംഘം പിടിയില്‍.സ്ഥിരമായി പ്ലാന്‍ചെയ്ത് ഹൈവേ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘമാണിതെന്നും ഇതില്‍ ഒരാള്‍ കവര്‍ച്ച ഉള്‍പ്പെടെ 35 ഓളം കേസുകളിലെ പ്രതിയാണെന്നും കൊണ്ടോട്ടി പോലീസ് പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ 28നു കോഴിക്കോട് പാലക്കാട് ഹൈവേയില്‍ നെടിയിരുപ്പ് വച്ച് സ്‌കൂട്ടറില്‍ പണവുമായി പോവുകയായിരുന്ന വള്ളുവമ്പ്രം സ്വദേശിയെ തടഞ്ഞ് കണ്ണില്‍ മുളക് സ്പ്രേ അടിച്ച് അക്രമിച്ച് 9.5 ലക്ഷം കവര്‍ച്ച ചെയ്ത സംഭവത്തില്‍ തൃശ്ശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കവര്‍ച്ചാ സംഘമാണ് പിടിയിലായത്. അച്ഛനും മകനും ഉള്‍പ്പെട്ട 6 അംഗ സംഘമാണ് പിടിയിലായത്. തൃശ്ശൂര്‍ കൊടകര സ്വദേശി ജാക്കി ബിനു എന്ന പന്തവളപ്പില്‍ ബിനു (40) , നെല്ലായി സ്വദേശി തൈ വളപ്പില്‍ ഹരിദാസന്‍ (54) , തൈവളപ്പില്‍ നിശാന്ത് (22) , വടക്കേകാട് കല്ലൂര്‍ സ്വദേശി അക്ഷയ് (21), അമ്മാടം സ്വദേശി കളായ കിഴക്കേ കുണ്ടില്‍ നവീന്‍ ( 28 ) , ആനക്കാരന്‍ സുധി (25) എന്നിവരാണ് പിടിയിലായത്. കവര്‍ച്ച നടന്ന ഉടന്‍ തന്നെ പ്രത്യേക അന്വേഷണ സംഘം നടത്തിയ പഴുതടച്ച അന്വേഷണമാണ് പ്രതികളെ കൃത്യം നടന്ന് ഒരു മാസത്തിനുള്ളില്‍ തന്നെ പിടികൂടാന്‍ സാധിച്ചത്. പ്രതികളെ ചോദ്യം ചെയ്തതില്‍ 6 മാസം മുന്‍പ് വള്ളുവമ്പ്രം വച്ച് 35 ലക്ഷത്തോളം രൂപ കവര്‍ച്ച ചെയ്ത സംഭവത്തിനും തുമ്പായി. പിടിയിലായ ഹരിദാസന്‍ വിവിധ ജില്ല കളിലായി ലഹരിക്കടത്ത്, കവര്‍ച്ച ഉള്‍പ്പെടെ 35 ഓളം കേസുകളിലെ പ്രതിയാണ്. ബൈക്കില്‍ കറങ്ങി സ്ത്രീകളുടെ മാലകള്‍ കവര്‍ച്ച ചെയ്ത സംഭവത്തില്‍ പിടിക്കപ്പെട്ട് 2 മാസം മുന്‍പാണ് ജാക്കി ബിനു ജാമ്യത്തില്‍ ഇറങ്ങിയത്. ഇയാളുടെ പേരിലും കവര്‍ച്ച മോഷണം ഉള്‍പ്പെടെ 20 ഓളം കേസുകള്‍ ഉണ്ട്. പിടിയിലായ നിശാന്തിന് വ്യാജ കറന്‍സി വിതരണം ചെയ്യാന്‍ ശ്രമിച്ചതിന് പിടിയിലായിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങും. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് കജട നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എ.എസ്.പി വിജയ് ഭാരത് റെഡി യുടെ നേതൃത്വത്തില്‍ കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ മനോജ്, എസ്.ഐ നൗഫല്‍ , ഡന്‍സാഫ് ടീമും ചേര്‍ന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

Sharing is caring!