ഭാര്യ ആത്മഹത്യ ചെയ്തു മലപ്പുറത്തെ എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഭാര്യ ആത്മഹത്യ ചെയ്തു മലപ്പുറത്തെ എക്‌സൈസ്  ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറത്ത് ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. മലപ്പുറം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ അലക്‌സ് അലോഷ്യസാ(35)ണ് അറസ്റ്റിലായത്. ഒക്ടാബര്‍ 15-നാണ് ഭാര്യ ജിന്‍സി(28) മലപ്പുറം ചെമ്മങ്കടവിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചത്. കൊല്ലം ചവറ സ്വദേശികളാണ് ഇരുവരും. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അലക്‌സ് അലോഷ്യസിനെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിഭാര്യയെ ആത്മഹത്യാപ്രേരണ ചുമത്തുകയും കൂടുതല്‍ ആഭരണവും പണവും ആവശ്യപ്പെട്ടതായും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. മലപ്പുറം ഒന്നാം ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 2017 നവംമ്പര്‍ ഒന്നിനാണ് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസില്‍അലോഷ്യസ് സിവില്‍ എക്‌സൈസ് ഓഫീസറായി സര്‍വ്വീസില്‍ പ്രവേശിച്ചത്.

Sharing is caring!