പൊന്നാനിയിൽ 160 കിലോ തൂക്കമുള്ള കട്ടകൊമ്പൻ വലയിലായി

പൊന്നാനിയിൽ 160 കിലോ തൂക്കമുള്ള കട്ടകൊമ്പൻ വലയിലായി

പൊന്നാനി:പൊന്നാനിയിൽ 160 കിലോ തൂക്കമുള്ള കട്ടകൊമ്പൻ വലയിലായി.പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിനിറങ്ങിയ ഫൈബർ വള്ളത്തിനാണ് വലിയ കട്ട കൊമ്പൻ മത്സ്യം ലഭിച്ചത്.ഒഴുക്കു വല മത്സ്യബന്ധനത്തിനിടെയാണ് ഫൈബർ വള്ളത്തിന് 160 കിലോ തൂക്കം വരുന്ന കട്ട കൊമ്പൻ ലഭിച്ചത്. മത്സ്യത്തിൻ്റെ ഭാരക്കൂടുതൽ കാരണം വള്ളത്തിന് പിന്നിൽ കെട്ടിവലിച്ചാണ് കരയിലെത്തിച്ചത്.നേരത്തെ കട്ട കൊമ്പൻ ഇനത്തിൽ പെട്ട ചെറിയ മത്സ്യം ലഭിക്കാറുണ്ടായിരുന്നെങ്കിലും ഇത്രയും തൂക്കമേറിയ കട്ട കൊമ്പൻ ആദ്യമായാണ് ലഭിക്കുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു.9500 രൂപക്കാണ് മത്സ്യം വിറ്റത്.കടല്‍ പ്രക്ഷുബ്‌ധമായി മാറുന്നതിനാല്‍ ആഴക്കടല്‍ മത്സ്യങ്ങള്‍ക്ക് ഓക്ജ‌സിജന്‍ ലഭിക്കാതെ വരുന്നു.കൊമ്പന്‍അതിനായി ഉപരിതലത്തില്‍ എത്തിയപ്പോഴാവും വലയില്‍ കുരുങ്ങിയത്. നീണ്ടതും കുന്തത്തിന്‍റെ ആകൃതിയിലുള്ളതുമായ മുകളിലെ താടിയെല്ലും കട്ടിയുള്ള ചര്‍മവുമാണ് ഇതിന്‍റെ പ്രത്യേകത. എന്നാല്‍ കേരളത്തിലെ തീരപ്രദേശത്ത് വാൾ മത്സ്യങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു

Sharing is caring!